0%

Chapter Title : അനുരാഗപുഷ്പങ്ങൾ 2 [രുദ്ര] [Climax]

Author : Kambikathakal Read All Parts 551
അറിയാല്ലോ.... എല്ലാവരും കൂടി വളഞ്ഞു വച്ച് ആക്രമിച്ചു.... ആരാണ് ഉത്തരവാദിയെന്ന് അറിയാൻ.... എന്നെ കൂടുതൽ ഞെട്ടിച്ചു കൊണ്ടാണ് ആ രാജു ഇവിടേക്ക് വന്നത്.... പിന്നെ എല്ലാം പെട്ടന്നായിരുന്നു.... എനിക്ക് പറയാനുള്ളത് കേൾക്കാൻ പോലും ആരും കൂട്ടാക്കിയില്ല... അരവിന്ദേട്ടൻ പോലും... എന്റെയുള്ളിൽ ഒരു ജീവൻ കൂടിയുണ്ടായിട്ടാ.... അല്ലെങ്കിൽ എന്നെ ഞാൻ ആത്മഹത്യ ചെയ്തേനെ.... "
ആരതി ഇന്ദുവിനെ കൂടുതൽ ചേർത്തു നിർത്തി.... അവളും കരഞ്ഞ് പോയിരുന്നു.... അതിനേക്കാളേറെ തകർന്നു നിൽക്കുകയായിരുന്നു അമൽ...." ഇനിയെല്ലാം വരുന്നത് പോലെ വരട്ടെ.... എല്ലാം എന്റെ വിധിയാണ്.... നിന്നോട് എല്ലാം പറഞ്ഞപ്പോൾ മനസ്സിന് എന്തോ ആശ്വാസം തോന്നുന്നുണ്ട്.... നീ വാ... പാതി രാത്രിയിൽ ഇവിടെ നിൽക്കുന്നത് കണ്ടാൽ പിന്നെ അതു മതി.... എനിക്ക് പുറത്തു പോകാൻ പോലും വിലക്കാണേ... " കണ്ണുകൾ തുടച്ചുകൊണ്ട് ഒരു പുഞ്ചിരി എടുത്തണിഞ്ഞ് ഇന്ദു ആരതിയെയും പിടിച്ചു കൊണ്ട് പടവുകൾ കടന്ന് മുറിയിലേക്ക് പോയി... പിറ്റേന്ന് രാവിലെ അമൽ ഒരുപാട് താമസിച്ചാണ് എഴുന്നേറ്റത്.... സമയം കുറേ കഴിഞ്ഞിട്ടും അവനെ കാണാത്തതിനാൽ ഇന്ദു ആരതിയെ അവനെ നോക്കാൻ പറഞ്ഞേൽപ്പിച്ചു.... ആരതി വാതിലിൽ പോയി തട്ടി വിളിച്ചപ്പോളാണ് അവൻ എഴുന്നേറ്റത്.... ഭക്ഷണം കഴിക്കുമ്പോൾ പതിവില്ലാത്ത ഒരു പ്രസരിപ്പ് അവനിൽ ഉള്ളതായി ആരതിയ്ക്കും അരവിന്ദിനും തോന്നി.... " എന്താണ് മാഷേ.... വല്യ സന്തോഷത്തിലാണല്ലോ.... വല്ല ലോട്ടറിയും അടിച്ചോ???.. " ആരതി ചോദിച്ചു... " അതേല്ലോ.... ഇന്നലെ രാത്രി ഏകദേശം ഒരു പന്ത്രണ്ടു മണി ഒക്കെ കഴിഞ്ഞപ്പോൾ ഒരു ലോട്ടറി അടിച്ചു..... ഒരു ലൈഫ് ടൈം ബമ്പർ.... " അമൽ ചിരിയോടെ പറഞ്ഞ് ഭക്ഷണം കഴിച്ചുകൊണ്ടിരുന്നു....

💬 Comments

View all comments