0%

Chapter Title : അനുരാഗപുഷ്പങ്ങൾ 2 [രുദ്ര] [Climax]

Author : Kambikathakal Read All Parts 552
അരവിന്ദും ആരതിയും അത്ഭുതത്തോടെ അവനെ നോക്കി.... അവിടെ വന്ന ശേഷം ഇത്രയും സന്തോഷമായി അവൻ അന്നാണ് സംസാരിച്ചത്.... അടുക്കളയുടെ മറവിൽ നിന്നും ഒളിഞ്ഞു നോക്കുന്ന ഇന്ദുവിനെയും അവൻ കണ്ടിരുന്നു.... " ഇന്ന് ഭക്ഷണം ഉണ്ടാക്കിയത് അമ്മയല്ലല്ലേ.... അതുകൊണ്ട് ഒരു രുചിക്കേട്... " അവൻ മുഖം വല്ലാതെയാക്കിക്കൊണ്ട് പറഞ്ഞു.... അത് കേട്ടതും ഇന്ദു ചാടിത്തുള്ളി അകത്തേക്ക് പോയി... പറഞ്ഞത് ഇഷ്ടപ്പെട്ടില്ലന്ന് ആ പോക്കിൽ നിന്നും മനസ്സിലാകുമായിരുന്നു..... അമൽ ഊറി ചിരിച്ചുകൊണ്ട് വീണ്ടും കഴിച്ചു... പിന്നെ ഉച്ചവരെ അവളെ കണ്ടതെയില്ല... അത്യാവശ്യം ബന്ധുജനങ്ങൾ ഒക്കെ രാവിലെ ഹാജരായതിനാൽ അകത്തു കയറി കാണാനും പറ്റില്ലായിരുന്നു..... ഇടയ്ക്കിടെ അവൻ കുളപ്പടവിൽ പോയി നോക്കികൊണ്ടിരുന്നു.... എപ്പോളെങ്കിലും അവൾ അവിടെ വരുമെന്ന് അവന് ഉറപ്പായിരുന്നു.... അവന്റെ ഉദ്ദേശം പോലെ ഏകദേശം ഉച്ച സമയമായപ്പോൾ ഇന്ദു കുളപ്പടവിലെത്തി.. അവൾ അവിടെയിരുന്നു എന്തോ പതം പറയുന്നുണ്ടായിരുന്നു.... അവൻ വന്നത് പോലുമറിയാതെ അവൾ എന്തൊക്കെയൊ പറഞ്ഞു കൊണ്ടിരുന്നു.... " രുചിക്കേടല്ലേ... എത്ര കഷ്ടപ്പെട്ട് ഉണ്ടാക്കിതാണെന്ന് അറിയാമോ.... അടുക്കളയിൽ ചെന്നാൽ അപ്പോ ഛർദിക്കാൻ തോന്നും... അമ്മയുടെ വാക്ക്പോലും വകവയ്ക്കാതെ ഓരോന്ന് ഉണ്ടാക്കാൻ പോയ എന്നെ പറഞ്ഞാൽ മതി.... അല്ലെങ്കിൽ തന്നെ ഞാനാരാ.... അടിച്ചിറക്കിയതല്ലേ ഇവിടുന്ന്.... നാളെത്തോടെ ഒരു ബന്ധവും ഇല്ലാതാകും.... എന്നാലും എന്റെ കുഞ്ഞിന്റെ അച്ഛനല്ലേ.... " അവളുടെ സംസാരം കേട്ട് അവന് ശരിക്കും അത്ഭുതം തോന്നി... നാളത്തെ ദിവസത്തെ കുറിച്ചുള്ള ടെൻഷനേക്കാൾ അവൾക്ക് വലുത് താൻ അവളുണ്ടാക്കിയ ഭക്ഷണത്തെ കുറ്റം പറഞ്ഞതാണ്.... പെണ്ണിനെ മനസ്സിലാക്കാൻ ആർക്കും പറ്റില്ലെന്ന് ആരോ പറഞ്ഞത് എത്ര ശരിയാണെന്ന് അവൻ മനസ്സിലോർത്തു... അവൻ ശബ്ദമുണ്ടാക്കാതെ അവളുടെയടുത്ത്

💬 Comments

View all comments