0%

Chapter Title : അനുരാഗപുഷ്പങ്ങൾ 2 [രുദ്ര] [Climax]

Author : Kambikathakal Read All Parts 553
പോയി ഇരുന്നു.... അടുത്ത് ആരോ ഇരിക്കുന്നത് പോലെ തോന്നി തിരിഞ്ഞു നോക്കിയപ്പോളാണ് അവൾ അവനെ കണ്ടത്.... ധൃതിയിൽ ചാടി എഴുന്നേൽക്കാൻ അവൾ നോക്കിയെങ്കിലും അതിനു മുൻപ് അവളുടെ കൈയിൽ അവൻ പിടുത്തമിട്ടിരുന്നു.... " അവിടെ ഇരിക്ക് പെണ്ണേ.... ഇന്നും കൂടെയല്ലേ നിന്റെയടുത്ത് എനിക്ക് ഇങ്ങനെ ഇരിക്കാൻ പറ്റു.... നാളെത്തോട്ട് നീ വേറെ ആരുടെയോ അല്ലെ... "
അത് കേട്ടപ്പോൾ വീർപ്പിച്ചു വച്ചിരുന്ന അവളുടെ മുഖവും ഒന്നയഞ്ഞു.... ഒന്നും മിണ്ടാതെ അവൻ അവളുടെ അടുത്ത് കുറച്ചു നേരം ഇരുന്നു.... പിന്നെ ഞൊടിയിടയിൽ അവളുടെ മടിയിൽ തല വച്ച് കിടന്നു...." എന്താ ഈ കാണിക്കുന്നേ.... എഴുന്നേൽക്ക് അമലേട്ടാ.....ഈശ്വരാ... ആരെങ്കിലും കണ്ടാൽ എന്ത് പറയും... " അവൾ ദേഷ്യത്തോടെയും നിസ്സഹയതയോടെയും പറഞ്ഞു... " അപ്പൊ ആരെങ്കിലും കണ്ടാലേ കുഴപ്പമുള്ളു.... അല്ലാതെ എന്റെ ഇന്ദുവിന് കുഴപ്പമില്ലല്ലേ.... അത് മതി... ചാടി എഴുന്നേറ്റ് കളയല്ലേ.... ഞാൻ തലയിടിച്ചു വീണു പോകും.. " അവൾ എഴുന്നേൽക്കില്ലന്ന് അവന് ഉറപ്പായിരുന്നു.... അവൻ പതിയെ കാത് അവളുടെ വയറ്റിലേക്ക് ചേർത്തു വച്ച് കണ്ണടച്ചിരുന്നു.... അവൾ അവന്റെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു.... " അതേ... എഴുന്നേൽക്കുന്നുണ്ടോ.... എന്ത് അധികാരത്തിലാ ഇങ്ങനെ കയറി കിടക്കുന്നെ... ഞാൻ ആളെ വിളിച്ചു കൂട്ടും.... " അവൾ കപട ദേഷ്യത്തോടെ പറഞ്ഞു... " ശരി ആളെ വിളിച്ചു കൂട്ടിക്കോ... എന്നാലും തത്കാലം എഴുന്നേൽക്കാൻ ഉദേശമില്ല.... നീ പിടയ്ക്കാതെ അടങ്ങി ഇരിക്ക് പെണ്ണെ... കുഞ്ഞ് അനങ്ങുന്നോന്ന് നോക്കട്ടെ... " അവൻ വീണ്ടും കാത് അവളുടെ വയറിലേക്ക് ചേർത്ത് വച്ചു... അവളുടെയുള്ളിൽ ഒരു പുഞ്ചിരി വന്നെങ്കിലും അവൾ അത്

💬 Comments

View all comments