Chapter Title : അനുരാഗപുഷ്പങ്ങൾ 2 [രുദ്ര] [Climax]
വിദഗ്ധമായി മറച്ചു...
" ശോ... ഒന്നും കേൾക്കുന്നില്ലല്ലോ.... ഇനി ഞാൻ വന്നത് കുഞ്ഞ് അറിഞ്ഞില്ലേ... "
അവന്റെ ആത്മഗതം അൽപ്പം ഉച്ചത്തിലായി പോയി.... ഇന്ദു അവനെ രൂക്ഷമായി നോക്കി....അവൻ അത് ശ്രദ്ധിക്കാതെ അവളുടെ ചെറുതായി വീർത്തു തുടങ്ങിയ വയറ്റിൽ അമർത്തി ചുംബിച്ചു... അവളുടെ കൈയിൽ നിന്നും അടി കിട്ടുന്നതിന് മുൻപ് ചാടി എഴുന്നേറ്റ് രണ്ടു പടവുകൾ ചാടിക്കയറി.....
" താനിത് എന്ത് തോന്നിവാസമാ കാണിച്ചേ... ഞാൻ ഇത് എല്ലാവരോടും പറഞ്ഞു കൊടുക്കും... എല്ലാവരും അറിയട്ടെ ഇയാളുടെ തനിക്കൊണം... "
അവൾ ദേഷ്യത്തോടെ പറഞ്ഞു....
" ഇനി എന്തറിയാനാ... നീ തന്നല്ലേ വിളിച്ചു കൂവിയത് ഞാൻ ഒരു ആഭാസനാണെന്ന്... ഒരു കുഞ്ഞ് ആഭാസത്തരം ആണെന്ന് വിചാരിച്ചാൽ മതി... അതേ ഞാൻ നിനക്ക് തന്നതല്ല.... കുഞ്ഞിനുള്ളതാ.... "
അവൻ വീണ്ടും പടവുകൾ കയറാനൊരുങ്ങി....
"അതേ... നാളത്തെ കാര്യം ഓർത്ത് ടെൻഷൻ ഉണ്ടോ...? "
അവൻ തിരിഞ്ഞു നിന്ന് ചോദിച്ചു....
" ടെൻഷൻ ഒന്നും വേണ്ട കേട്ടോ.... ആ കുഞ്ഞ് അവന്റെ അച്ഛന്റെ കൂടെ തന്നെ വളരും.... ഞാൻ പ്രാർത്ഥിക്കുന്നുണ്ട്... "
അവൻ ചിരിയോടെ പറഞ്ഞപ്പോൾ അവൾ തലകുനിച്ചു....
" ഇന്ദു.... നിനക്ക് എന്നോട് എന്തെങ്കിലും പറയാനുണ്ടോ??... "
അവൻ ശബ്ദം ആർദ്രമാക്കി ചോദിച്ചു....
" എന്ത്... എനിക്ക് ഒന്നും പറയാനില്ല... "
അവൾ തലകുനിച്ചു വിക്കി വിക്കി പറഞ്ഞൊപ്പിച്ചു...
" മ്മ്... ശരി.... പിന്നെ വേറൊരു കാര്യം.... രാവിലത്തെ ഭക്ഷണം... നന്നായിരുന്നു.... വായിൽ വച്ചപ്പോളെ മനസ്സിലായി ഇവിടുത്തെ സൃഷ്ടിയാണെന്ന്.... പിന്നെ ചുമ്മ വട്ടാക്കാൻ വേണ്ടി കൊള്ളില്ലന്ന് പറഞ്ഞതാ.... "
ഒരു
💬 Comments
View all comments