Chapter Title : അനുരാഗപുഷ്പങ്ങൾ 2 [രുദ്ര] [Climax]
ചിരിയോടെ അവൻ കടന്നുപോയപ്പോൾ അവൻ പോയ വഴി നോക്കി അവൾ നിന്നു.... ഗർഭിണിയാണെന്ന് മനസ്സിലായ അന്ന് തൊട്ട് അവൾ ആഗ്രഹിക്കുന്ന ഒരു കാര്യമാണ് കുറച്ചു മുൻപ് നടന്നത്....
അവൻ അവളുടെ മടിയിൽ ഒന്ന് തലവച്ചു കിടക്കാൻ.... കുഞ്ഞിന്റെ ബഹളത്തിനായി കാതോർക്കാൻ... ഒരു ചുംബനം നൽകാൻ.... പക്ഷെ അവൻ അവസാനം പറഞ്ഞ വാക്കുകൾ അവളുടെയുള്ളിൽ തീ കോരിയിട്ടു....
"ഈ കുഞ്ഞിന് അച്ഛനൊപ്പം കഴിയാൻ യോഗമില്ല അമലേട്ടാ...."
അവൾ ഉദരത്തിൽ കൈ വച്ചുകൊണ്ട് പറഞ്ഞു.....പിറ്റേന്ന് എല്ലാവരും കല്യാണത്തിന്റെ തിരക്കിലായിരുന്നു.... രാവിലെ തന്നെ കല്യാണപെണ്ണിനെ ഒരുക്കാൻ ഒരു ഗാങ് തുനിഞ്ഞിറങ്ങി.... സാധാരണ എല്ലാ ദിവസവും നനഞ്ഞ കോഴിയെ പോലെ ഇരുന്ന അമലിന് അന്ന് വലിയ ഉത്സാഹമായിരുന്നു.... നേരത്തെ എഴുന്നേറ്റ് അരവിന്ദിന്റെ കൂടെ നടന്ന് എല്ലാകാര്യങ്ങളും അവനും നോക്കി നടത്തി.... അവന്റെ പെരുമാറ്റം കണ്ടപ്പോൾ അരവിന്ദനും അച്ഛനും അമ്മയ്ക്കും അൽപ്പം ആശ്വാസം തോന്നിയെങ്കിലും ആരതിയ്ക്ക് കൂടുതൽ വിഷമമാകുകയാണ് ചെയ്തത്....
സ്വന്തം കുഞ്ഞിന്റെ അമ്മയെ മറ്റൊരാൾ കല്യാണം കഴിക്കാൻ പോകുന്നത് നോക്കി കാണേണ്ടി വരുന്ന.... ആ കുഞ്ഞിന്റെ പിതൃത്വം നിഷേധിക്കപ്പെട്ട അച്ഛനാണവൻ... എന്ന ചിന്തയായിരുന്നു അവളുടെ മനസ്സു നിറയെ.....
കുളിച്ച് കസവു മുണ്ടും ഷർട്ടും ഇട്ട് അമൽ രാവിലേ തന്നെ ഇന്ദുവിന്റെ റൂമിലെത്തി.... അതിനകത്ത് അവളെ കൂടാതെ വലിയ ഒരു പെൺപടയുണ്ടായിരുന്നു.... അതിന് ചുക്കാൻ പിടിക്കാൻ ആരതിയും.... ആ പെണ്ണുങ്ങളുടെ ഇടയിൽ നിർജീവമായ ഒരു പാവ കണക്കെ ഇന്ദുവും.... ദൂരെ നിന്നും അവളെ ഒരു നോക്ക് കണ്ട് കണ്ണുകൾ തുടച്ചുകൊണ്ട് അവൻ തിരികെ നടന്നു....
ചേച്ചിയുടെ കല്യാണത്തിന്റെയത്രയും ആളുകൾ ഇല്ലായിരുന്നെങ്കിലും അത്യാവശ്യം ആളുകൾ അവിടെ
💬 Comments
View all comments