Chapter Title : അനുരാഗപുഷ്പങ്ങൾ 2 [രുദ്ര] [Climax]
കൂടിയിട്ടുണ്ടായിരുന്നു..... പക്ഷെ സമയം എത്ര കഴിഞ്ഞിട്ടും രാജു അവിടെ എത്തിയിരുന്നില്ല.... ചെറുക്കനെ കാണാതെ ആളുകൾ അത്യാവശ്യം മുറുമുറുപ്പ് തുടങ്ങിയിരുന്നു.... അരവിന്ദിന്റെ അച്ഛൻ വിളറി പിടിച്ചത് പോലെ ഓടി നടന്ന് ഫോൺ വിളിക്കുന്നുണ്ടായിരുന്നു .... കുറച്ചു നേരം കൂടി കഴിഞ്ഞപ്പോൾ രാജുവിന്റെ കൂട്ടാളികളിൽ ഒരാൾ അവിടെയെത്തി അരവിന്ദിനോടും അച്ഛനോടും എന്തോ സംസാരിച്ചു.... അച്ഛൻ തളർന്നത് പോലെ നിലത്തിരിന്നു.... അരവിന്ദ് അച്ഛനെയും വിളിച്ചുകൊണ്ട് വീട്ടിനുള്ളിലേക്ക് പോയി.... പിന്നാലെ ഒരു ചിരിയോടെ അമലും....
" ഈ കല്യാണം നടക്കില്ല.... രാജുവിന് ഈ വിവാഹത്തിന് താല്പര്യമില്ലന്ന്.... "
അകത്തു കൂടി നിന്ന ബന്ധുക്കളോടും ഇന്ദുവിനോടുമായി അരവിന്ദ് പറഞ്ഞു.... കേട്ടപാടെ അമ്മ വലിയ വായിൽ കരയാൻ തുടങ്ങി.... ഇന്ദുവിന് പക്ഷെ ആശ്വാസമാണ് തോന്നിയത്....
" അങ്ങനെ പറഞ്ഞാൽ എങ്ങനാ... അവന്റെ കുഞ്ഞല്ലേ ഇവളുടെ വയറ്റിൽ... "
ഏതോ ഒരു അമ്മാവൻ പറഞ്ഞു.... എല്ലാവരും അത് ഏറ്റുപിടിച്ചു..
" ഈ കുഞ്ഞ് അവന്റേതല്ലെന്നാണ് അവൻ പറയുന്നത്..... അത് അവൻ ഏത് കോടതിയിൽ വേണമെങ്കിലും തെളിയിക്കാമെന്ന്.... "
അരവിന്ദ് ഇന്ദുവിനെ നോക്കികൊണ്ടാണ് പറഞ്ഞത്... ഇത്തവണ അവൾ ഞെട്ടി.... എല്ലാ കണ്ണുകളും അവളിലേക്ക് നീണ്ടു.... ആരതി നിസ്സഹായയായി അവളെ നോക്കി.... പിന്നീട് അങ്ങോട്ട് ഒരു ആക്രമണമായിരുന്നു... അനാഥ പെണ്ണിനെ എടുത്ത് വളർത്തിയതിന് അച്ഛനെയും അമ്മയെയും തൊട്ട് ഇന്ദുവിന്റെ പെട്ടമ്മെയെ പോലും പലരും ഓരോന്ന് പറയാൻ തുടങ്ങി.... എല്ലാം കേട്ട് തലയും കുനിച്ച് ഇരിക്കാനേ അച്ഛനും അമ്മയ്ക്കും കഴിഞ്ഞുള്ളു....
"എനിക്ക് ഒരു കാര്യം പറയാനുണ്ട്.... "
ആ ബഹളത്തിനിടയ്ക്ക് അമൽ വിളിച്ചു പറഞ്ഞു.... എല്ലാവരുടെയും ശ്രദ്ധ അവനിലേക്ക് തിരിഞ്ഞു..... ഇന്ദുവിന്റേയും....
💬 Comments
View all comments