Chapter Title : അനുരാഗപുഷ്പങ്ങൾ 2 [രുദ്ര] [Climax]
" നിങ്ങൾ സമ്മതിക്കുകയാണെങ്കിൽ ഇന്ദുവിനെ കല്യാണം കഴിക്കാൻ എനിക്ക് താല്പര്യമുണ്ട്.... "
അമലിന്റെ വാക്കുകൾ ഒരു കുളിർ മഴ പോലെയാണ് അച്ഛന്റെയും അമ്മയുടെയും ഉള്ളിൽ പെയ്തു വീണത്....
" മോനെ... പക്ഷെ... അവൾ.... "
അച്ഛൻ എന്തോ പറയാനാഞ്ഞു.... അപ്പോളേക്കും ഇന്ദുവിന്റെ ശബ്ദം അവിടെ മുഴങ്ങി....
" എനിക്ക് സമ്മതമല്ല.... ഈ കല്യാണത്തിന് എനിക്ക് സമ്മതമല്ല.... "
അവൾ വിളിച്ചു കൂവി.... എല്ലാവരും അത്ഭുതത്തോടെ അവളെ നോക്കി....
" അതെന്താടി നിനക്ക് സമ്മതമല്ലാത്തെ..."
ആ ശബ്ദം അമലിന്റേതായിരുന്നു.... ഇപ്രാവശ്യം ഇന്ദുവും ആരതിയും അച്ഛനും അമ്മയും എല്ലാവരും ഞെട്ടി.... അത്രയ്ക്ക് ദേഷ്യത്തിലായിരുന്നു അവൻ....
" എന്താടി നിന്റെ നാവിറങ്ങി പോയോ???... പറയടി.... എന്താ നിനക്ക് സമ്മതമല്ലാത്തെ...???.. "
അവൻ അവളുടെ അടുത്തേക്ക് നടന്നു കൊണ്ട് ചോദിച്ചു.... അവന്റെ ഭാവം അവളെ ഭയത്തിലാഴ്ത്തി.... അവനെ തടയാൻ തുനിഞ്ഞ അച്ഛനെ അരവിന്ദ് തടഞ്ഞു നിർത്തി....
" അത്... അത്... ഞാൻ ഗർഭിണിയാണ്.. "
അവൾ അവന്റെ മുഖത്തേക്ക് നോക്കാനാവാതെ പറഞ്ഞു...
" ശരി....എങ്കിൽ ആ കൊച്ചിന് ഒരു അച്ഛൻ ഉണ്ടകുല്ലോ... ആരാ അത്...??.. "
അപ്പോളേക്കും അവൻ അവളുടെ അടുത്ത് എത്തിയിരുന്നു.... ഇന്ദു ഒന്നും മിണ്ടാതെ നിന്നു....
" ചോദിച്ചത് കേട്ടില്ലെടി....പറയടി... "
അവന്റെ കൈകൾ ശക്തമായി അവളുടെ കവിളിൽ പതിഞ്ഞു.... വേച്ചുപോയ അവളെ ആരതി പിടിച്ചു നിർത്തി.... അവൻ വീണ്ടും അവളുടെ കൈയിൽ പിടിച്ചു വലിച്ച് നേരെ നിർത്തി ഒരടി കൂടി കൊടുത്തു.... ഇന്ദുവിന്റെ കണ്ണിൽ നിന്നും കണ്ണുനീർ പുറത്തേക്ക് വന്നു.... അവനെ പിടിച്ചു മാറ്റാൻ ആരെയും അരവിന്ദ് അനുവദിച്ചില്ല...
💬 Comments
View all comments