Chapter Title : അനുരാഗപുഷ്പങ്ങൾ 2 [രുദ്ര] [Climax]
" ഈ നിൽക്കുന്ന ആളുകളെയെല്ലാം സാക്ഷിയാക്കി നെഞ്ചിൽ കൈ വച്ചു നിനക്ക് പറയമോടി നിന്റെ വയറ്റിൽ വളരുന്ന കൊച്ചിന്റെ അച്ഛൻ ഞാനല്ലന്ന്.... ഞാനും നീയും തമ്മിൽ ഒരു ബന്ധവുമില്ലന്ന്.... നീ എന്നെ സ്നേഹിച്ചിട്ടില്ലന്ന്.... "
അവനും അപ്പോളേക്കും കരഞ്ഞിരുന്നു.... അമലിന്റെ ആ ചോദ്യത്തിൽ ഇന്ദുവും ചുറ്റും കൂടി നിന്നവരും ഒരുപോലെ ഞെട്ടി.... ഇന്ദു തൂണിൽ ചാരി നിന്നു വാ വിട്ടു കരയാൻ തുടങ്ങി.... അവൻ വീണ്ടും അവളുടെ അടുത്തേക്ക് നടന്നു.... അവളെ പിടിച്ചു മുൻപിലേക്ക് നിർത്തി കൈകളാൽ മുഖം കോരിയെടുത്തു....
" എന്റെ കുഞ്ഞിനെ പോലും എന്നിൽ നിന്നും അകറ്റാൻ മാത്രം എന്ത് തെറ്റാണ് മോളെ ഞാൻ നിന്നോട് ചെയ്തേ.... ഒന്ന് പറഞ്ഞുകൂടാരുന്നോ നിനക്ക് എന്നോട്... "
കരഞ്ഞുകൊണ്ട് അവനത് ചോദിച്ചപ്പോൾ പിടിച്ചു നിൽക്കാനാവാതെ അവൾ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു..... ചുറ്റും നിന്നവരുടെ കണ്ണുകളും അറിയാതെ ഒന്ന് നിറഞ്ഞു....എങ്കിലും എല്ലാവർക്കും സംശയം ബാക്കിയായിരുന്നു.... സീൻ സെന്റിയാണെന്ന് മനസ്സിലായ അരവിന്ദും ആരതിയും ഇന്ദുവിനെയും അമലിനെയും അവിടെ നിർത്തി ബാക്കിയുള്ളവരെ പുറത്തേക്ക് ഇറക്കി.....
ഏറെ നേരം അവന്റെ നെഞ്ചിൽ ചാഞ്ഞ് അവൾ നിന്നു.... അവളുടെ സങ്കടമെല്ലാം അവന്റെ ഷർട്ട് നനച്ചുകൊണ്ട് പെയ്തൊഴിഞ്ഞു....
അവനിൽ നിന്നും അകന്ന് മാറി എന്തോ പറയാൻ തുനിഞ്ഞ അവളെ അവൻ വീണ്ടും ചേർത്ത് പിടിച്ചു....
" ഒന്നും പറയണ്ടാ.... എല്ലാം ഞാനറിഞ്ഞു....എന്റെ അച്ഛൻ എന്തെങ്കിലും പറഞ്ഞെന്ന് പറഞ്ഞ് എന്റെ കുഞ്ഞിനെ എന്നിൽ നിന്നും അകറ്റിയല്ലോ ദുഷ്ടെ നീ.... എന്ത് മനസാടി.... "
അവൻ ഒരു ചിരിയോടെ പറഞ്ഞു.... അതിനൊരു മറുപടി ഇല്ലാതെ അവൾ അവനോട് കൂടുതൽ
💬 Comments
View all comments