Chapter Title : അനുരാഗപുഷ്പങ്ങൾ 2 [രുദ്ര] [Climax]
ചേർന്നു...." അതേ പരാതിയും പരിഭവവും പറഞ്ഞു കഴിഞ്ഞെങ്കിൽ രണ്ടുപേരുടെ മണ്ഡപത്തിലേക്ക് ഒന്ന് വന്നാട്ടെ.... മുഹൂർത്തം കഴിയാറായേ.... "
അരവിന്ദ് അകത്തേക്ക് കയറി വന്നുകൊണ്ട് പറഞ്ഞു.... അവനെ കണ്ടതും ഇന്ദു അമലിനെ വിട്ട് പെട്ടന്ന് മാറി....
" അയ്യടാ.... എന്തൊരു നാണം.... എന്തിനാടി നീ ഇപ്പോൾ മാറുന്നെ... ഓരോന്ന് ചെയ്തു വച്ചിട്ട്...."
അരവിന്ദ് ഒരു ചിരിയോടെ പറഞ്ഞ് അമലിനെയും വിളിച്ചുകൊണ്ട് പുറത്തേക്ക് പോയി.... അവൻ അവളെ വിട്ട് പോകാൻ താല്പര്യമില്ലത്തത് പോലെ തിരിഞ്ഞു നോക്കി തിരിഞ്ഞു നോക്കി പുറത്തേക്ക് ഇറങ്ങി..... അവർ പുറത്ത് ഇറങ്ങിയതും ആരതിയും ചേച്ചിയും കൂടി അകത്തേക്ക് വന്ന് ഒന്നുകൂടി അവൾക്ക് മേക്കപ്പിന്റെ പരുപാടി തുടങ്ങി.... ഇടയ്ക്കിടെ അവളെ ഒന്നാക്കാനും അവർ മറന്നില്ല.....
തീരുമാനിച്ച സമയത്തു തന്നെ ഇന്ദുവിന്റെ വിവാഹം കഴിഞ്ഞു.... അമലുമായി....അവൻ അവളുടെ കഴുത്തിൽ താലി ചാർത്തുമ്പോൾ വർഷങ്ങളായുള്ള തന്റെ കാത്തിരിപ്പ് സമ്പൂർണമായതിന്റെ നിർവൃതിയിൽ അവൾ കണ്ണടച്ചിരുന്നു.... അവളുടെ സീമന്ത രേഖ അവന്റെ കൈകളാൽ ചുവക്കുമ്പോൾ മരണം വരെ അത് മയരുതേയെന്ന് അവൾ ആത്മാർത്ഥമായി പ്രാർത്ഥിച്ചു.... ശോകമൂകമായിരുന്ന അന്തരീക്ഷം വളരെ പെട്ടന്ന് തന്നെ സന്തോഷമയമായി.... മാസങ്ങൾക്ക് ശേഷം അമലും ഇന്ദുവും മനസ്സറിഞ്ഞു സന്തോഷിച്ച ഒരു ദിവസം അതായിരുന്നു.....
അന്ന് രാത്രി.... ഇന്ദുവിന്റേയും അമലിന്റെയും ആദ്യരാത്രി....
ഇന്ദുവിന്റെ മുറിയിൽ കട്ടിലിലിരുന്ന് എന്തോ ഗഹനമായ ആലോചനയിലായിരുന്നു അമൽ.... ഇന്ദു ഒരു ഗ്ലാസ് പാലുമായി മുറിക്കുള്ളിലേക്ക് വന്നു.... അവൾ വന്നത് പോലും അറിയാതെ അവൻ ആലോചനായിൽ തന്നെയാണ്.... ഇന്ദു പാൽ ഗ്ലാസ് ടേബിളിൽ വച്ചു....
" അതേ... എന്താണ് ഇത്ര വലിയ ആലോചന...??.. "
അവന്റെ ഇരിപ്പ് കണ്ട്
💬 Comments
View all comments