Chapter Title : അനുരാഗപുഷ്പങ്ങൾ 2 [രുദ്ര] [Climax]
അവൾ ചോദിച്ചു...
" അല്ല... ഞാൻ ആലോചിക്കുവായിരുന്നു... നീ ആയിരുന്നല്ലേ ആ മത്സ്യകന്യക.... "
അവൻ എന്തോ കണ്ടുപിടിച്ച മുഖഭാവത്തോടെ അവളോട് ചോദിച്ചു...
" ഏത് മത്സ്യകന്യക.... ഇയാൾക്ക് വട്ടായോ..??.. "
അവന്റെയടുത്ത് ഇരുന്നുകൊണ്ട് അവൾ ചോദിച്ചു....
" അല്ലെടി.... അന്ന് വാറ്റ് ചാരായം അടിച്ചു ബോധം പോയി ഓലപുരയിൽ കിടന്നില്ലേ.... അന്ന് ഞാൻ ഒരു മത്സ്യകന്യകയെയാണ് സ്വപ്നം കണ്ടെത്.... അപ്പോളായിരിക്കും നീ കയറി വന്നത്... "
അവൻ ഒരു ചിരിയോടെ പറഞ്ഞു...
" ദേ വികടത്തരം പറഞ്ഞാൽ കെട്ടിയോനാണ് എന്റെ കുഞ്ഞിന്റെ അച്ഛനാണെന്ന് ഒന്നും ഞാൻ നോക്കില്ല... "
അവന്റെ വയറ്റിൽ ഒരു കുത്ത് കൊടുത്തുകൊണ്ട് അവൾ പറഞ്ഞു...
" ആ... ഇതെന്താണിത്.... ഇത്രയും നാൾ അമലേട്ടാന്ന് വിളിച്ചു നടന്ന പെണ്ണാ... ഇപ്പൊ ഉപദ്രവവും തുടങ്ങി.... ഇത് പണിയാകും... "
" ഉവ്വ... സഹിച്ചോ.... ഓരോന്ന് ഒപ്പിച്ചു വച്ചിട്ടല്ലേ.... "
അവൾ പതിയെ അവന്റെ നെഞ്ചിലേക്ക് ചാരി...
" ഏട്ടൻ എങ്ങനെ അറിഞ്ഞു... സത്യങ്ങളെല്ലാം.... "
അവൾ തലയുയർത്തി നോക്കിക്കൊണ്ട് ചോദിച്ചു....അവൻ ഒന്നു ചിരിച്ചു...
" എന്റെ ഇന്ദൂട്ടി രണ്ടു ദിവസം മുൻപ് കുളക്കടവിൽ വച്ച് ഒരു കുമ്പസാരം നടത്തിയില്ലായിരുന്നോ.... അത് നിന്റെ പൊന്നാങ്ങള വൃത്തിയായി ഒളിഞ്ഞു കേട്ടു... അന്ന് രാജുവിന്റെ ശരിക്കുമുള്ള ഉദ്ദേശം മനസ്സിലായിട്ട് ഉള്ള ഉറക്കവും പോയി രാത്രിയിൽ അമ്മയുടെ ഉറക്കവും കളഞ്ഞ് എന്നിട്ടും സമാധാനമാകാതെ കിടക്കുന്ന ടൈമിലാണ് എന്റെ പൊന്നളിയൻ ദൈവം ദൂതനെപ്പോലെ വരുന്നത്.... അപ്പോൾ തന്നെ പിന്നേം അമ്മയെ വിളിച്ച് മരുമോളെ കൊണ്ടുവരാനുള്ള അനുവാദം അങ്ങ് വാങ്ങി..... ഞാൻ പറഞ്ഞില്ലേ
💬 Comments
View all comments