Chapter Title : അനുരാഗപുഷ്പങ്ങൾ 2 [രുദ്ര] [Climax]
അന്ന് രാത്രിയിൽ എനിക്കൊരു ലൈഫ് ടൈം ബമ്പർ അടിച്ചെന്ന്.... ഇതാണ് ആ ബമ്പർ.... ഒരു വലിയ ലോട്ടറിയും കൂടെ ഒരു കുഞ്ഞു ലോട്ടറിയും... ആ പാതിരാത്രി തന്നെ അളിയൻ റിപ്പോർട്ടു ചെയ്തത്തിന്റെ ധൈര്യത്തിലല്ലേ പെണ്ണേ ഞാൻ എന്റെ കുഞ്ഞിന് ഒരു ഉമ്മ കൊടുത്തത്... അല്ലെങ്കിൽ ഈ ട്രെയിനിന് ആരെങ്കിലും തല വയ്ക്കുവോ.. "
അവൻ പറഞ്ഞു തീർന്നതും അവൾ കേറുവോടെ അവന്റെ നെഞ്ചിൽ നിന്നും മാറി തിരിഞ്ഞിരുന്നു.... പെട്ടന്ന് എന്തോ ആലോചിച്ചത് പോലെ വീണ്ടും അവന്റെയടുത്തേക്ക് തിരിഞ്ഞു...
" അപ്പോൾ ആ രാജുവിനെ എങ്ങനെ ഓടിച്ചു... "
" നീ കൊള്ളാല്ലോ... കാര്യം അറിയാൻ ഭയങ്കര സ്നേഹം.... അല്ലാത്തപ്പോ ആലുവ മണൽപുറത്തു വച്ചു കണ്ട പരിചയമില്ല... "
അവൻ വീണ്ടും അവൾക്കിട്ട് ചൊറിഞ്ഞു... അവൾ പിന്നെയും കെറുവിച്ച് തിരിഞ്ഞിരുന്നു... അവൻ ഒരു ചിരിയോടെ പിന്നിൽ നിന്നും അവളെ ചേർത്ത് പിടിച്ചു...
"ആദ്യം ഞാനും അരവിന്ദും അവനോട് മര്യാദയ്ക്ക് പറഞ്ഞു... കേൾക്കില്ലന്ന് ആയപ്പോൾ കൈയും കാലും തല്ലിയോടിച്ച് മെഡിക്കൽ കോളേജിലാക്കി.... അവന്റെ ഒരു കൂട്ടാളിയെ രാവിലേ വിവരം പറയാൻ വരാൻ ഏർപ്പാടാക്കി.... "
അവൾ അത്ഭുതത്തോടെ അവനെ തിരിഞ്ഞു നോക്കി....
" നീ ഇങ്ങനെ ഉണ്ട കണ്ണ് ഇട്ട് ഉരുട്ടണ്ട.... അവൻ ഇത് ആദ്യമയല്ല എന്റെ കൈയിൽ നിന്നും കിട്ടുന്നെ.... തന്നെയുമല്ല അവന് അത് അത്യാവശ്യമായിരുന്നു... "
" അമലേട്ടൻ ഇനി അടിയ്ക്കും വഴക്കിനും ഒന്നും പോകണ്ട കെട്ടോ... എനിക്ക് പേടിയാ... "
അവൾ അവനോട് കൂടുതൽ ചേർന്നു...
" ഉറപ്പില്ല പെണ്ണേ.... ഒന്നുമില്ലങ്കിലും ഞാൻ മഹാദേവൻ മുതലാളിയുടെ
💬 Comments
View all comments