0%

Chapter Title : അനുരാഗപുഷ്പങ്ങൾ [രുദ്ര]

Author : Kambikathakal Read All Parts 913
ഒരു ചേച്ചി വന്നു.... ആ ചേച്ചിയുടെ കൈയും പിടിച്ചു നിൽക്കുന്ന ഒരു കുഞ്ഞു പാവാടക്കാരി.... അതായിരുന്നു ഇന്ദു.... ആ ചേച്ചി ഒറ്റയ്ക്ക് ഈ നാട്ടിൽ ഒരു കുഞ്ഞുമായി വന്ന് താമസമാക്കിയതാണ് .... ആരാണെന്നോ എവിടെ നിന്നാണെന്നോ ഒന്നും അറിഞ്ഞുട.... ചോദിച്ചാൽ ഒന്നും പറയുകയുമില്ല.... നാട്ടുകാർ അവരെ പറ്റി എന്തൊക്കെയോ പറഞ്ഞു പരത്തി..... പക്ഷെ അച്ഛൻ അതൊന്നും കാര്യമക്കാതെ അവരെ വീട്ടിൽ ജോലിക്ക് വച്ചു.... ഇന്ദുവും പണ്ട് തൊട്ടേ അവളുടെ അമ്മയുടെ കൂടെ വീട്ടിൽ വരുമായിരുന്നു.... കൂടുതൽ
സമയവും അവൾ ഈ വീട്ടിൽ തന്നായിരുന്നു.... ആദ്യമൊന്നും എനിക്കും ചേച്ചിയ്ക്കും അത് ഇഷ്ടമായിരുന്നില്ല..... നമ്മുടെ രാജ്യത്ത് അതിക്രമിച്ച് കടന്ന തീവ്രവാദിയോട് തോന്നുന്ന ഒരു ദേഷ്യമില്ലേ.... അതായിരിന്നു ഞങ്ങൾക്ക് അന്ന്.... " അത് പറഞ്ഞപ്പോൾ അവൻ അറിയാതെ ഒന്ന് ചിരിച്ചു... നിർജീവമായ ഒരു ചിരി അമലും ചിരിച്ചു....."പതിയെ പതിയെ അവൾ ഞങ്ങളുടെ കൊച്ചനുജത്തിയായി മാറി.... പെട്ടന്ന് ഒരു ദിവസമാണ് അവളുടെ അമ്മ മരിച്ചു പോയന്ന് അറിയുന്നത് .... എന്തോ അസുഖമായിരുന്നെന്ന്... ചികിത്സ ഒന്നും നടത്തിയിരുന്നില്ല....പണമില്ലാഞ്ഞിട്ടാകും... അമ്മയുടെ ശവശരീരത്തിന് മുന്നിൽ ഒരു ആറു വയസ്സുകാരി ഇരുന്നു കരയുന്നത് ഇന്നും എന്റെ ഓർമയിലുണ്ട്.... അന്ന് അവൾ ഒറ്റയ്ക്കായപ്പോൾ അവളെ അച്ഛൻ വീട്ടിലേക്ക് കൊണ്ടുവന്നു... അന്ന് തൊട്ട് ഇന്ന് വരെ അവളും വീട്ടിലുണ്ട്... എന്റെ കുഞ്ഞനുജത്തിയായി..... " അരവിന്ദ് പറഞ്ഞു കഴിഞ്ഞിട്ടും കുറെ നേരം അമൽ ഒന്നും മിണ്ടിയില്ല.... അവന്റെ മനസ്സിലും അപ്പോൾ അമ്മയുടെ ജഡത്തിന് മുന്നിലിരുന്ന് കരയുന്ന ആറു വയസ്സുകാരിയുടെ ചിത്രമായിരുന്നു.... " അല്ലടാ... അപ്പൊ നിന്റെ അമ്മയ്ക്ക് ഇന്ദുവിനെ ഇഷ്ടമല്ലേ.... നീ അനിയത്തിയാണെന്ന്

💬 Comments

View all comments