Chapter Title : അനുരാഗപുഷ്പങ്ങൾ [രുദ്ര]
പറഞ്ഞപ്പോൾ ആ മുഖം മാറിയത് ഞാൻ കണ്ടതാണല്ലോ... "
അമൽ വീണ്ടും അവന്റ സംശയം ചോദിച്ചു....
" മ്മ്.... അമ്മയ്ക്ക് ആദ്യം അവളോട് വിരോധമൊന്നും ഉണ്ടായിരുന്നില്ല.... പക്ഷെ ഇന്ദുവിന്റെ അമ്മയുടെ മരണ ശേഷം അവളെ അച്ഛൻ വീട്ടിൽ വിളിച്ചുകൊണ്ട് വന്നപ്പോൾ നാട്ടുകാർ ഓരോന്ന് പറയാൻ തുടങ്ങി.... അവൾ അച്ഛന്റെ ജാര സന്തതി ആണെന്ന് വരെ പറഞ്ഞു.... അച്ഛൻ അതോന്നും കാര്യമാക്കിയില്ല... പക്ഷെ അതിന് ശേഷം അമ്മയ്ക്കും ചേച്ചിയ്ക്കും അവളോടുള്ള മനോഭാവം മാറി..... മറ്റു ചില ബന്ധുക്കൾക്കാണെങ്കിൽ അവളെ തീരെ പിടിത്തമല്ല ... പാവം ആരോടും പരാതി പറയില്ല.... "
" അപ്പൊ ഇന്ദു പഠിക്കാൻ പോണില്ലേ??... "
" മ്മ്... അവൾ പ്ലസ് ടു വരെ പോയതാണ്... പഠിക്കാൻ മണ്ടിയൊന്നുമായിരുന്നില്ല... പക്ഷെ പിന്നീട് പഠിക്കണ്ടാന്ന് എല്ലാവരും കൂടി തീരുമാനിച്ചു.... അവളെ ഒറ്റയ്ക്ക് ദൂരെ കോളേജിലൊക്കെ വിടാൻ ആർക്കും തലപര്യമില്ലായിരുന്നു ..... ഇവിടെയെങ്ങും കോളേജ് ഇല്ലതാനും.... ഞാൻ കുറെ പറഞ്ഞു നോക്കി... ആര് കേൾക്കാൻ.... അവളും അവസാനം കോളേജിൽ പോണില്ലാന്ന് പറഞ്ഞു... "
" മ്മ്... "
അമൽ ഒന്ന് മൂളുക മാത്രം ചെയ്തു....
" എന്നും പറഞ്ഞ് നമ്മൾ സിനിമയിലും സീരിയലിലും കാണുന്നത് പോലെ അവളെ ഇവിടെ ഇട്ട് കഷ്ടപ്പെടുത്തുന്ന അമ്മയും ചേച്ചിയും ന്നുമല്ല കേട്ടോ.... പണ്ടത്തെ പോലെയുള്ള സ്നേഹ പ്രകടനങ്ങൾ ഇല്ലന്നേയുള്ളു.... ഇപ്പോളും അവളെ ഇഷ്ടമൊക്കെയാ.... പക്ഷെ അമ്മയ്ക്ക് എപ്പോളും ആദിയാ.... അവൾ അച്ഛന്റെ ജാരസന്തതിയാണെന്ന് ഓരോരുത്തർ പറയുമ്പോൾ ഉണ്ടാകുന്ന ഒരു ചൊരുക്ക്... അത്രേയുള്ളൂ.... അത് കേൾക്കുമ്പോൾ അവളോട് എന്തെങ്കിലും പറഞ്ഞ് ദേഷ്യപെടും.... കുറച്ചു കഴിയുമ്പോൾ
💬 Comments
View all comments