0%

Chapter Title : അനുരാഗപുഷ്പങ്ങൾ [രുദ്ര]

Author : Kambikathakal Read All Parts 915
കാണാം മോളേന്ന് വിളിച്ച് അവളെ പോയി ആശ്വാസിപ്പിക്കുന്നത്.... ചേച്ചിയും അത് പോലെ തന്നെ.... അവളോട് ദേഷ്യപെടുമെങ്കിലും അവൾ ഇട്ടിരിക്കുന്ന ഡ്രസ്സ്‌ തൊട്ട് തൊട്ടിരിക്കുന്ന പൊട്ട് വരെ ചേച്ചിയാ വാങ്ങിച്ചു കൊടുക്കുന്നെ.... " അരവീന്ദ് ഒന്ന് പുഞ്ചിരിച്ചു.... അമൽ അപ്പോൾ അവളെ ഒന്നുകൂടി മനസ്സിൽ കണ്ടു.... അതേ... അവളെ കണ്ടാൽ ഈ വീട്ടലെ വേലക്കാരി എന്നൊന്നും പറയില്ല .... ഒരു വേലക്കാരിയുടെ വേഷവിധാനങ്ങൾ അല്ല അവളുടേത്... അപ്പോൾ ഇവൻ പറയുന്നത് ശരിയായിരിക്കണം...
അവൻ മനസ്സിൽ ഓർത്തു" അവളെ ഞാൻ അനുജത്തിയാണെന്ന് പറയുമ്പോൾ നാട്ടുകാരുടെ വാക്കുകൾ അമ്മയ്ക്ക് ഓർമ വരും.... അതാണ് അമ്മയുടെ മുഖം മാറിയത്.... അല്ലാതെ അവളെ ഇഷ്ടമല്ലാഞ്ഞിട്ടൊന്നുമല്ല.... എന്തിനാ നാട്ടുകാർ.... പലതും കുടുംബക്കാരാണ് പറഞ്ഞ് ഉണ്ടാക്കുന്നത്.... എത്രയും പെട്ടന്ന് അവളെ നല്ലൊരാളുടെ കൈയിൽ ഏൽപ്പിക്കണമെന്നാ അമ്മയുടെ ആഗ്രഹം.... ചേച്ചിയുടെ കല്യാണം കഴിഞ്ഞ് അവളുടെ നോക്കണം... അത് അറിയാവുന്നത് കൊണ്ട് കൂടിയാ ഇനി പഠിക്കാൻ പോണില്ലാന്ന് അവളും തീരുമാനിച്ചത്..... " " അതിന് ആ കുട്ടിക്ക് കല്യാണപ്രായമൊക്കെ ആയോ??... " അമൽ ഒരു ഞെട്ടലോടെ ചോദിച്ചു.... " മ്മ്... ഈ വർഷം പതിനെട്ട് ആകുന്നതേയുള്ളു... " " ഏഹ്... ഈ ചെറിയ പ്രായത്തിൽ പിടിച്ചു കെട്ടിക്കാനോ.... നിനക്ക് വട്ടാണോ??... " " ഓ... ഡാ നാളെ അവളെ കെട്ടിക്കുന്ന കാര്യമല്ല പറഞ്ഞത്.... ആദ്യം പതിനെട്ടു കഴിയണം.... പിന്നെ നല്ലആലോചനകൾ നോക്കണം.... ജാതകം നോക്കണം.... അങ്ങനെ കുറേ കാര്യങ്ങളുണ്ട്.... അപ്പോളേക്കും അവൾക്ക് അത്യാവശ്യം കല്യാണം കഴിക്കാനുള്ള പ്രായമൊക്കെ ആകും.... തല്ക്കാലം നീ ഉറങ്ങാൻ നോക്ക്.... നാളെ എന്തൊക്കെയോ വാങ്ങാൻ പോകണം...

💬 Comments

View all comments