Chapter Title : അനുരാഗപുഷ്പങ്ങൾ [രുദ്ര]
നീ ചുമ്മ ആളെ മിനക്കെടുത്താതെ... "
അരവിന്ദ് പതിയെ കണ്ണുകളടച്ചു....
അമലും ഉറങ്ങാൻ ശ്രമിച്ചു കൊണ്ടിരുന്നു.... പക്ഷെ നിദ്രാദേവി അവനെ പുൽകാൻ മടിച്ചു നിന്നു.... അവന്റെയുള്ളിൽ അമ്മയുടെ ശവശരീരത്തിനു മുൻപിൽ വിറങ്ങലിച്ചു നിൽക്കുന്ന ഒരു പാവാടക്കാരിയുടെ രൂപം പ്രഭയോടെ നിൽക്കുന്നുണ്ടായിരുന്നു.....
അമലിന് കിടന്നിട്ട് ഉറക്കം വരുന്നുണ്ടയിരുന്നില്ല.... എന്തൊക്കെയോ മനസ്സിനെ അലട്ടി കൊണ്ടിരിക്കുന്നു.... അവളുടെ മുഖം മനസ്സിൽ നിന്നും മായുന്നില്ല..... അവൻ തിരിഞ്ഞ് അരവിന്ദിനെ നോക്കി.... അവൻ ഉറക്കം തുടങ്ങിയിരുന്നു.... എന്തോ ആലോചിച്ചെന്ന പോലെ അവൻ അരവിന്ദിനെ തട്ടിയുണർത്തി.....
" എന്താടാ പുല്ലേ... നിനക്കൊന്നും ഉറക്കവുമില്ലേ...??.. "
അവൻ അലോസരത്തോടെ ചോദിച്ചു....
" അതല്ലടാ.... നിന്റെ ചേച്ചിയെ നിങ്ങൾ പഠിക്കാൻ കോളേജിൽ വിട്ടില്ലേ... അത് പോലൊരു പെണ്ണല്ലേ ഇന്ദുവും... അത്രയ്ക്ക് സ്നേഹമുണ്ടെങ്കിൽ അവളെയും വിടമായിരുന്നല്ലോ.... അപ്പൊ..."
" അപ്പൊ... കുന്തം.... ഇതൊക്ക നാളെ സംസാരിക്കാം... എനിക്ക് നല്ല ഉറക്കം വരണുണ്ട്.... പോയി കിടന്നുറങ്ങടാ... "
അരവിന്ദ് ദേഷ്യത്തോടെ പറഞ്ഞ് തലവഴി പുത്തപ്പ് ഇട്ടു...
" ഡാ... ഇതറിയാതെ എനിക്ക് ഉറക്കം വരില്ലല്ലോ.... "
" ഓ... എഡാ നീ അവർ തമ്മിലുള്ള വ്യത്യാസം ശ്രദ്ധിച്ചോ???... ചേച്ചി ബോൾഡ് ആണ്... സ്വന്തമായി എല്ലാത്തിനും അഭിപ്രായം ഉണ്ട്... സ്വന്തമായി ഒരു തീരുമാനമുണ്ട്... പക്ഷെ അത്പോലെയല്ല ഇന്ദു... അവൾക്ക് ഈ ഗ്രാമത്തിനപ്പുറം വേറെ ഒരു ലോകമില്ല... അധികം ആരോടും സംസാരിക്കാറില്ല... അവൾക്ക് സ്വന്തമായി ഇഷ്ടങ്ങൾ ഉണ്ടോന്ന് പോലും സംശയമാണ്.... ആര് എന്ത് പൊട്ടത്തരം പറഞ്ഞാലും അവൾ അത് വിശ്വസിക്കും.... മൊത്തത്തിൽ ഒരു കുഞ്ഞിനെ
പോലെ... അങ്ങനെയുള്ള അവളെ പുറത്തേക്ക് പഠിക്കാൻ വിട്ടാലുള്ള അവസ്ഥ
💬 Comments
View all comments