0%

Chapter Title : അനുരാഗപുഷ്പങ്ങൾ [രുദ്ര]

Author : Kambikathakal Read All Parts 917
ഒന്നാലോചിച്ചു നോക്ക്.... നിനക്കറിയാല്ലോ അവിടുത്തെ അവസ്ഥ.....കുട്ടികൾക്ക് പോലും പുറത്തിറങ്ങി നടക്കാൻ ഈ കാലത്ത് പറ്റില്ല.... ആരെ എങ്ങൊനൊക്കെ മിസ്സ്‌ യൂസ് ചെയ്യണം എന്ന് നോക്കി നടക്കുന്നവർക്കിടയിലേക്ക് അവളെ വലിച്ചെറിഞ്ഞു കൊടുക്കാൻ പറ്റില്ലാന്ന് തറപ്പിച്ച് പറഞ്ഞത് ചേച്ചി തന്നാണ്.... ഒരു പക്ഷെ ചേച്ചി പഠിക്കുന്ന ടൈം ആയിരുന്നെങ്കിൽ അവളെയും കൂടെ കൊണ്ടുപോയി പഠിപ്പിക്കുമായിരുന്നു.... " " മ്മ്... " അമൽ എല്ലാം സമ്മതിച്ചത് പോലെ ഒന്ന് മൂളി... " ഇനി ഒരു പ്രധാനപ്പെട്ട കാര്യം എനിക്ക് നിന്നോട് പറയാനുണ്ട്... " " എന്താടാ... " അമൽ ആകാംഷയോടെ ചോദിച്ചു.. " ഞാൻ നിനക്ക് രാവിലെ കാണിച്ചു തന്ന മുറിയില്ലേ..... നാളെ തൊട്ട് മര്യാദയ്ക്ക് അവിടെ പോയി കിടന്നോണം.... മനുഷ്യന്റെ ഉറക്കം കളയാൻ ഓരോന്ന് കെട്ടിയെടുത്തോളും...." അരവിന്ദ് വീണ്ടും പുതച്ചു മൂടി തിരിഞ്ഞു കിടന്നു.... അമലും ഒരു പുഞ്ചിരിയോടെ മിഴികളടച്ചു..... പിറ്റേന്ന് രാവിലെ രണ്ടുപേരും താമസിച്ചാണ് എഴുന്നേറ്റത്... ഉറക്കക്ഷീണം അത്രയ്ക്കുണ്ടായിരുന്നു.... ഇന്ദുവിന്റേയും ചേച്ചിയുടെയും കൂടെ ഡ്രസ്സ്‌ എടുക്കാൻ പോകണമെന്ന് രാവിലേ അരവിന്ദ് പറഞ്ഞിരുന്നു.... രാവിലേ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോൾ ഇന്ദു അവിടെ ഉണ്ടായിരുന്നില്ല..... പോകാൻ ഇറങ്ങിയപ്പോളാണ് അവളെ പിന്നീട് കണ്ടു കിട്ടുന്നത്.... ഒരു നീല ചുരിദാറായിരുന്നു വേഷം... പതിവ് പോലെ കറുത്ത കുഞ്ഞുപൊട്ടും വളകളും... ഒരു ചന്ദനകുറിയും.... അവൾ പുറത്തേക്ക് ഇറങ്ങി അമൽ മാത്രമേ അപ്പോൾ കാറിനടുത്ത് ഉണ്ടായിരുന്നുള്ളൂ.... അതറിയാതെ അവൾ കാറിനടുത്തേക്ക് വന്നു.... അതായിരുന്നു ആ നിമിഷം.... അവളോട് അവൻ ആദ്യമായി സംസാരിക്കുന്ന നിമിഷം... അവന്റെ ഉള്ളിലെ കാമുകന് ഒരിക്കലും മറക്കാൻ കഴിയാത്ത അസുലഭ നിമിഷം.... അവൾ കാറിനടുത്ത് എത്തിയപ്പോൾ

💬 Comments

View all comments