0%

Chapter Title : അനുരാഗപുഷ്പങ്ങൾ [രുദ്ര]

Author : Kambikathakal Read All Parts 918
അമൽ ഡ്രൈവിംഗ് സീറ്റിൽ നിന്നും പുറത്തേക്ക് ഇറങ്ങി... അവനെ കണ്ടപ്പോൾ അവൾ പരിഭ്രമത്തോടെ നിന്നു... തിരികെ നടക്കാനാണ് അവളുടെ ഭാവം എന്ന് മനസ്സിലാക്കിയപ്പോൾ അവൻ അവളെ വിളിച്ചു.... " ഇന്ദു.... ഒരു നിമിഷം ... " ബ്രേക്ക്‌ ഇട്ടത് പോലെ അവൾ പെട്ടന്ന് നിന്നു... എന്താണെന്നുള്ള ഭാവത്തിൽ അവനെ നോക്കി... " അത്... ഞാൻ അന്ന്.... ആദ്യം വന്നപ്പോൾ.... കുളത്തിൽ... അത്... അറിഞ്ഞുടാരുന്നു സ്ത്രീകളുടെതാണെന്ന്.... സോറി... " വിക്കി വിക്കി ഒരുവിധം അവൻ പറഞ്ഞൊപ്പിച്ചു.... അവൾ മറുപടിയൊന്നും പറഞ്ഞില്ല... ആ മുഖത്ത് നാണത്തോടെ ഒരു പുഞ്ചിരി വിരിഞ്ഞു... അത് മതിയായിരുന്നു അവന്.... അവൾ തിരിഞ്ഞു നടക്കാൻ തുടങ്ങി... " പിന്നെ.... ചുരിദാറിനേക്കാൾ തനിക്ക് ചേരുന്നത് ദാവണിയാണ് ട്ടോ..." അവൻ ഒരു ചിരിയോടെ പറഞ്ഞു.... അവൾ ഒന്ന് തിരിഞ്ഞു നോക്കി.... ഒന്നും മിണ്ടാതെ ഉമ്മറത്തേക്ക് ഓടി കയറി.... അവളുടെ പാദസരത്തിന്റെ ശബ്ദം അവിടെ മുഴുവൻ നിറഞ്ഞു നിന്നു... അധികം വൈകാതെ അരവിന്ദും ചേച്ചിയും ഇന്ദുവും ഒരുമിച്ചെത്തി.... ടൗണിലേക്ക് യാത്ര തുടങ്ങി.... യാത്രയിലുടനീളം അവർ ഓരോന്ന്
സംസരിച്ചെങ്കിലും ഇന്ദു മാത്രം മൗനിയായിരുന്നു... കടയിലെത്തിയപ്പോൾ അരവിന്ദ് പറഞ്ഞത് പോലെ ഇന്ദുവിനുള്ള ഡ്രസ്സ്‌ എല്ലാം സെലക്ട്‌ ചെയ്യുന്നത് ചേച്ചി തന്നെയാണ്... ഓരോ സാരിയും എടുത്ത് അവളുടെ തോളിൽ വച്ചു നോക്കുന്നു.... ഇഷ്ടപ്പെടാതെ അടുത്തത് എടുക്കുന്നു... അങ്ങനെ നീണ്ടു പോയി.... അരവിന്ദ് സെയിൽസ് ഗേളിനോട് സൊള്ളുന്നു.... അപ്പോളാണ് ചുവന്ന നിറത്തിൽ ഗോൾഡൻ വർക്കിൽ മയിലിന്റെ രൂപം ചെയ്തിട്ടുള്ള ഒരു സാരി അതിനിടയ്ക്ക് കിടക്കുന്നത് അവന്റെ ശ്രദ്ധയിൽ പെടുന്നത്.... അവൻ അതെടുത്ത് നോക്കി... ഇന്ദുവിന് അത്

💬 Comments

View all comments