Chapter Title : അനുരാഗപുഷ്പങ്ങൾ [രുദ്ര]
നന്നായി ഇണങ്ങും എന്നവന്റെ മനസ്സു പറയുന്നുണ്ടായിരുന്നു... പക്ഷെ അത് അവളോട് നേരിട്ട് പറയാൻ പറ്റില്ലല്ലോ.... അതിനുമാത്രമുള്ള പരിചയം അവർ തമ്മിലും ഉണ്ടായിരുന്നില്ല..... അവൻ ആ സാരി തിരികെ വച്ചിട്ട് അരവിന്ദിനടുത്തേക്ക് നടന്നു.... ഇടയ്ക്ക് തിരിഞ്ഞ് നോക്കിയ അവൻ കാണുന്നത് ആ സാരിയും കൈയിൽ പിടിച്ച് അവനെ നോക്കുന്ന ഇന്ദുവിനെയാണ്.... ആ കണ്ണുകളിൽ അന്ന് കണ്ട ഭാവം ഇന്നും അവന് അജ്ഞാതമാണ്.... അത് പ്രണയമായിരുന്നുവോ.... ആയിരിക്കില്ല.....
ബില്ല് പേ ചെയ്യാൻ അരവിന്ദ് കൗണ്ടറിലേക്ക് മാറി... കൂടെ ഇന്ദുവും.... അമലും ചേച്ചിയും അവിടെ തനിച്ചായി.... പരിചയക്കാർ ആരും അടുത്തില്ലന്ന് ഉറപ്പു വരുത്തിക്കൊണ്ട് അവൻ ചോദിച്ചു....
" ചേച്ചിക്ക് കോളേജിൽ വച്ച് ഒരു സീരിയസ് റിലേഷൻ ഉണ്ടായിരുന്നല്ലേ.... എന്തിനാണ് അയാൾ ചേച്ചിയെ വേണ്ടാന്ന് വച്ചുപോയത്... "
അവന്റെ ചോദ്യം ചേച്ചിയുടെ മുഖത്ത് ഒരു ഞെട്ടൽ ഉണ്ടാക്കി.... പെട്ടെന്ന് തന്നെ അത് ഒരു പുഞ്ചിരിയായി മാറി.... വിഷാദം നിറഞ്ഞ ഒരു പുഞ്ചിരി.... അതിന്റെ പ്രതിഫലനം ആ കണ്ണുകളിലും കാണാൻ കഴിഞ്ഞിരുന്നു.... അവൾ ഒന്നും മിണ്ടാതെ പുറത്തേക്ക് നടന്നു...
അമലും കൂടുതൽ ഒന്നും ചോദിച്ചില്ല... എല്ലാവരും ബോൾഡ് എന്ന് പറയുന്ന ചേച്ചിയുടെ മാറ്റത്തിൽ നിന്നും അവന് മനസ്സിലാക്കാമായിരുന്നു എല്ലാം....
ചേച്ചി ഇന്ദുവിനെ കോളജിൽ വിടാതെ തടയാൻ കാരണം എന്താകും എന്ന ആലോചന ചെന്നെത്തിച്ച ഒരു നിഗമനം മാത്രമായിരുന്നു അത്.... ശരിയാണെന്ന് പറയാതെ പറഞ്ഞും കഴിഞ്ഞു....
ഒരാൾക്ക് ഏറ്റവും കൂടുതൽ വേദന സഹിക്കേണ്ടിവരുന്നത് മരണത്തിൽ നിന്നല്ല.... ചതിക്കപ്പെടുമ്പോളാണ്... സ്നേഹിച്ചവർ പിന്നിൽ നിന്നും കുത്തുമ്പോൾ ഉണങ്ങാത്ത മുറിവ് ഉണ്ടാകുന്നത് മനസ്സിനാണ്.... ചൂട് വെള്ളത്തിൽ വീണ പൂച്ചയ്ക്ക് പച്ചവെള്ളത്തോട്
💬 Comments
View all comments