0%

Chapter Title : അനുരാഗപുഷ്പങ്ങൾ [രുദ്ര]

Author : Kambikathakal Read All Parts 920
പോലും തോന്നുന്ന ഭയമായിരിക്കാം തള്ളകോഴി കുഞ്ഞിനെ ചിറകിനിടയ്ക്ക് ഒളിപ്പിച്ചു വയ്ക്കുന്നത് പോലെ ഇന്ദുവിനെ ചേച്ചി പിടിച്ചു നിർത്താൻ കാരണം .... പുറത്ത് കാത്തിരിക്കുന്നത് ചതിയുടെ ലോകമാണ്.... പിടിച്ചു നിൽക്കാൻ കഴിയാത്തവർ പിടഞ്ഞു വീഴേണ്ടി വരുന്ന ചതിയുടെ ലോകം..... തിരിച്ചുള്ള യാത്ര തീർത്തും നിശബ്ദമായിരുന്നു.... അമലിന്റെ കണ്ണുകൾ ഇടയ്ക്കിടെ മിററിലൂടെ ഇന്ദുവിനെ തേടി ചെന്നു... പലപ്പോഴും കണ്ണുകൾ തമ്മിൽ കോർത്തു.... പെട്ടന്ന് എന്തോ ഓർത്തപോലെ ചേച്ചി പറഞ്ഞു.... "കേട്ടോ അരവിന്ദേ..... ഇന്ന് ജീവിതത്തിൽ ആദ്യമായി ഇവൾ ഒരു സാരി സെലക്ട്‌ ചെയ്യുതു.... " അത് കേട്ടപ്പോൾ അറിയാതെ അരവിന്ദിന്റെ കാല് ബ്രേക്കിൽ അമർന്നു ... " എന്താ... എന്താ പറഞ്ഞത്.... " അവൻ ആകാംഷയോടെ ചോദിച്ചു.... " ആഹ്... ഞാൻ നോക്കിയപ്പോൾ ഇവൾ ഒരു സാരി കൈയിൽ പിടിച്ച് തലോടി കൊണ്ടിരിക്കുന്നു.... ഇഷ്ടമയോന്ന് ചോദിച്ചപ്പോൾ മൂളി... അത് തന്നെ അങ്ങ് വാങ്ങി.... ആദ്യമായി അവൾ സെലക്ട്‌ ചെയ്തതല്ലേ.... "
ചേച്ചി ചിരിച്ചുകൊണ്ട് പറഞ്ഞു.... ഈ സമയമത്രയും അമലിന്റെ കണ്ണുകൾ മിററിലൂടെ അവളെ നോക്കുന്നുണ്ടായിരുന്നു... അതറിഞ്ഞിട്ടെന്ന പോലെ അവൾ മുഖം തിരിച്ചു കളഞ്ഞു...." അത് കൊള്ളാല്ലോ... അപ്പോ എനിക്ക് ആ സാരി ഒന്ന് കാണണം.... വീട്ടിൽ ചെല്ലട്ടെ...." ഒരു പ്രത്യേക സന്തോഷത്തോടെയാണ് അരവിന്ദ് അത് പറഞ്ഞത്.... പിന്നീടങ്ങോട്ട് തിരക്കുകൾ ഏറെ ആയിരുന്നു... രണ്ടു ദിവസം കഴിഞ്ഞാൽ കല്യാണം.... ഉറക്കമില്ലാതെ ഓടി നടന്ന രാത്രികൾ... അമൽ എല്ലാം ആസ്വദിക്കുയായിരുന്നു.... അതിനിടയിൽ വല്ലപ്പോഴും മാത്രം കാണുന്ന ഇന്ദുവിന്റെ മിഴികൾ.... പലപ്പോളും അവനെ കാണുമ്പോൾ അവൾ മാറി കളയുന്നതായി തോന്നിയിട്ടുണ്ട്.... ഇത്രയും ദിവസം ഇവിടെ

💬 Comments

View all comments