Chapter Title : അനുരാഗപുഷ്പങ്ങൾ [രുദ്ര]
ഭാഗത്തേക്ക് നോക്കിയപ്പോൾ അവൻ പ്രതീക്ഷിച്ച ആൾ തന്നെയായിരുന്നു.... ആരും ശ്രദ്ധിക്കാത്തിടത്ത് മാറി നിന്ന് കരയുകയാണ് ഇന്ദു ..... അവന്റെ കാൽപ്പെരുമാറ്റം കേട്ട് അവൾ കണ്ണുകൾ തുടച്ചുകൊണ്ട് തിരിഞ്ഞു നിന്നു.... കരിമഷി പടർന്ന കണ്ണുകൾ അവന്റെ നേർക്ക് പതിഞ്ഞപ്പോൾ വിഫലമായ ഒരു പുഞ്ചിരിയുടെ അകമ്പടി അതിനുണ്ടായിരുന്നു....
അവളോട് എന്തോ പറയാൻ തുടങ്ങിയപ്പോളാണ് അവന്റെ ഫോൺ ചിലച്ചത്.... അവൻ ഫോണെടുത്ത് മാറി നിന്ന് സംസാരിക്കാൻ തുടങ്ങി....
" ഹലോ... അമ്മേ... മ്മ് കഴിഞ്ഞു... ആ ഇറങ്ങാം..... ഇന്ന് തന്നെ വരാം... അച്ഛൻ തന്ന പരോൾ ഇന്നുടെ അല്ലെ ഉള്ളു... ശരി...മ്മ്മ് "
ഫോൺ ക്ട്ട് ചെയ്ത് അവൻ ഇന്ദുവിന് നേരെ തിരിഞ്ഞു.....
" സാരി കൊള്ളാം.... നന്നായിട്ടുണ്ട്.... തനിക്ക് ചേരും.... നല്ല
സെലെക്ഷനാണുട്ടോ... "
അവൻ ദൂരേക്ക് നോക്കി ചിരിച്ചു.... അപ്പോളും അവൾ ഒന്നും മിണ്ടിയില്ല..." താൻ എന്തിനാ കരയുന്നത്.... ചേച്ചിക്ക് എന്തായാലും പോയല്ലേ പറ്റു... ചെന്ന് യാത്രയാക്കി കൂടാരുന്നോ... ഇപ്പോളും ഇറങ്ങിയിട്ടുണ്ടാകും.... "
അപ്പോളും അവൾ മറുപടി ഒന്നും പറയാതെ താഴേക്ക് നോക്കി നിൽപ്പാണ്...
" പിന്നെ....വീട്ടിൽ നിന്നു അമ്മയാ വിളിച്ചേ.... എനിക്ക് ഇന്ന് തന്നെ പോണം... ഇത്ര ദിവസം ഇവിടെ നിൽക്കാൻ അച്ഛൻ സമ്മതിച്ചത് തന്നെ അതിശയമാ... ഇനിയും നിൽക്കാൻ പറ്റില്ല.... "
അപ്പോളാണ് അവൾ തലയുയർത്തി അവനെ ഒന്ന് നോക്കുന്നത്.... ആ കണ്ണുകളിൽ അപ്പോളേക്കും കണ്ട ഭാവം എന്തായിരുന്നുവെന്ന് അനിർവചനീയമാണ്.... പോകരുതെന്നായിരുന്നുവോ അതിനർത്ഥം.... അവൻ പടവുകൾ കയറാൻ തുടങ്ങി....
" ഇനി എന്നാണ് ഇങ്ങോട്ട്??.. "
അവൻ പടിക്കെട്ടിൽ നിന്നുകൊണ്ട് തിരിഞ്ഞു നോക്കി... നിറ കണ്ണുകളോടെയാണ്
💬 Comments
View all comments