Chapter Title : അനുരാഗപുഷ്പങ്ങൾ [രുദ്ര]
വരുത്തി അവൻ ചോദിച്ചു....
" അത്... ഞാൻ.... ഞാൻ അരവിന്ദേട്ടന് കൊടുക്കാം.... "
ഫോൺ കൈമാറുന്ന ശബ്ദവും ഒരു ചിരിയും അമൽ കേട്ടു....
" ഡാ... ഞാനാ.... "
ഫോണിലൂടെ അരവിന്ദിന്റെ ശബ്ദം കേട്ടു...
" ആഹാ... നേരത്തെ ആരാ ഫോണിൽ സംസാരിച്ചത്... നീ എന്താ ഇത് വരെ വിളിക്കാഞ്ഞത്??.... "
അമൽ സംശയത്തോടെ ചോദിച്ചു....
" ഒന്നും പറയണ്ടടാ.... ചെറുതായിട്ട് ഒന്ന് പണി പാളി.... ബൈക്കിന്ന് ഒന്ന് വീണു.... വലത്തെ കാൽ അങ്ങ് ഒടിഞ്ഞു.... "
സ്വതസിദ്ധമായ പുഞ്ചിരിയോടെ അരവിന്ദ് പറഞ്ഞു....
" എന്താ?? ... എപ്പോ?? .... എങ്ങനെ??... എന്നിട്ട് നീ ഇതെവിടാ?... ഹോസ്പിറ്റലിലാണോ???.. "
ഒന്നിന് പിന്നാലെ ഒന്നായി ചോദ്യ ശരങ്ങൾ തന്നെയുണ്ടായിരുന്നു....
" നീ ഇങ്ങനെ എല്ലാം കൂടെ ചോദിക്കാതെ.... ഓരോന്നായിട്ട് ഞാൻ പറയാം.... നാട്ടിൽ വന്നിട്ട് ബൈക്ക് എടുത്ത് പുറത്തേക്ക് പോയതാ... നല്ല മഴ പെയ്തു ചെളിയായി കിടക്കുന്ന വഴിയായിരുന്നു.... ഒരു പട്ടി കുറുക്ക് ചാടി... ദേ കിടക്കുന്നു എല്ലാം കൂടി.... "
തമാശ രൂപേണ അവൻ പറഞ്ഞു....
" എന്നിട്ട്.... ഇപ്പോ എങ്ങനുണ്ട്???..."
അമൽ ആദിയോടെ ചോദിച്ചു...." ഇപ്പൊ പ്ലാസ്റ്റർ ഒക്കെ ഇട്ട് സുഖം സ്വസ്ഥം.... ഇന്ന് ഡിസ്ചാർജ് ആണ്.... ഇനി വീട്ടിൽ പോയി മൂന്ന് മാസം സുഖവാസം വേണം.... "
" നന്നായി.... ഓരോന്ന് വരുത്തി വച്ചിട്ട്.... എന്തൊരു സന്തോഷമാണെന്ന് നോക്കിക്കേ.... "
അമൽ കളിയാക്കുന്നത് പോലെ പറഞ്ഞു...
" അല്ല... ഞാൻ നെഞ്ചത്തടിച്ചു കരയാം... ഒന്ന് പോടാ.... "
" ഉവ്വ.... അല്ല ആരാ എന്നെ
💬 Comments
View all comments