0%

Chapter Title : അനുരാഗപുഷ്പങ്ങൾ [രുദ്ര]

Author : Kambikathakal Read All Parts 926
ഇപ്പോ ഫോണിൽ വിളിച്ച സ്ത്രീ ശബ്ദം...ഇതിനിടയ്ക്ക് വല്ല നേഴ്സിനേം വളച്ചു കയ്യിലെടുത്തോ...." ആദ്യത്തെ ടെൻഷൻ ഒക്കെ മാറിയപോലെ അമൽ പറഞ്ഞു.... " ഓ.... അത് നിനക്ക് അറിയാവുന്ന സ്ത്രീ ശബ്ദം തന്നാ.... എനിക്ക് കൈയിലൊരു മരവിപ്പ് പോലെ... പഴയപോലെ ഫോണിൽ അങ്ങോട്ട് കുത്താൻ പറ്റണില്ല.... നിന്നെ ഒന്ന് വിളിക്കണമെന്ന് പറഞ്ഞപ്പോൾ കൂട്ടിരിപ്പുകാരി ആവേശത്തോടെ ചാടി ഫോൺ എടുത്ത് വിളിച്ചതാ.... നീ ഫോണെടുക്കുന്ന വരെയെ ആവേശത്തിന് ആയുസ്സുള്ളായിരുന്നു.... ഫ്യൂസ് പോയപോലെ നിൽപ്പുണ്ട്.... " അരവിന്ദ് ഒരു ചിരിയോടെ പറഞ്ഞു " അതേത് കൂട്ടിരിപ്പുകാരി....??.. " ചോദിക്കുമ്പോൾ അവന്റെ ഹൃദയം വല്ലാതെ മിടിക്കുന്നുണ്ടായിരുന്നു.... " വേറെ ആരാ.... ഇന്ദു..... " ആ പേര് കേട്ടപ്പോൾ അവന്റെ ഹൃദയമിടിപ്പ് പുറത്ത് കേൾക്കാൻ പാകത്തിനായി.... അവന്റെ മനസ്സ് വേറെ ഏതോ ലോകത്തിലേക്ക് പോയിരുന്നു.... " ഡാ.... നീ കേൾക്കുന്നുണ്ടോ???... ഛെ... ലൈൻ കട്ടായെന്ന് തോന്നുന്നു... " അരവിന്ദ് പറയുന്നതൊന്നും അവൻ കേൾക്കുന്നുണ്ടായിരുന്നില്ല.... അപ്പുറത്ത് ഫോൺ കട്ടായതും അവൻ അറിഞ്ഞിരുന്നില്ല.... ഏതോ സ്വപ്നലോകത്തിലെന്ന പോലെ അവൻ ഒരേ ഇരിപ്പ് ഇരുന്നു.... ഇന്ദു... അവൾ എന്നെ വിളിച്ചിരിക്കുന്നു.... "ഹലോ... ഹലോ....പോയോ??... ഛെ... " എന്തോ ഭൂധോതയം വന്നത് പോലെ അവൻ ഫോൺ ചെവിയിൽ വച്ച് വിളിച്ചു പറഞ്ഞു.... മറുപടി ഇല്ലാതായപ്പോൾ ദേഷ്യത്തോടെ ഫോൺ കട്ടിലിലേക്ക് എറിഞ്ഞു.... ' ഛെ.... ഇഷ്ടപെടുന്ന പെൺകുട്ടി ഫോൺ വിളിച്ചിട്ട് ശബ്ദം പോലും മനസ്സിലാവാത്ത എന്നെയൊക്കെ...' അവൻ എന്തൊക്കെയോ പുലമ്പികൊണ്ടിരുന്നു.... ' ഒന്നൂടെ അവനെ വിളിച്ചിട്ട് ഇന്ദുവിന്റെ കയ്യിൽ കൊടുക്കാൻ പറഞ്ഞാലോ.... വേണ്ട.... അത് ശരിയാകില്ല.... അവൻ എന്ത് വിചാരിക്കും....' ഓരോന്ന്

💬 Comments

View all comments