0%

Chapter Title : അനുരാഗപുഷ്പങ്ങൾ [രുദ്ര]

Author : Kambikathakal Read All Parts 992
ആലോചിച്ചു കൊണ്ട് അവൻ കട്ടിലിലേക്ക് കിടന്നു.... പക്ഷെ മനസ്സിന് ഒരു സ്വസ്ഥതയും ഉണ്ടായിരുന്നില്ല.... തിരിഞ്ഞും മറിഞ്ഞും കിടന്നു.... അവളുടെ ശബ്ദം കേൾക്കുന്നത് വരെ ഇല്ലാതിരുന്ന ഒരു വെപ്രാളം.... പ്രണയവും ഭയവും തമ്മിലുള്ള മത്സരത്തിൽ അവസാനം പ്രണയം തന്നെ വിജയിച്ചു.... അരവിന്ദിന് ആക്‌സിഡന്റ് പറ്റി കാണാൻ പോകുവാണെന്ന് അമ്മയോട് പറഞ്ഞിട്ട് പെട്ടന്ന് തന്നെ ബാഗ് പാക്ക് ചെയ്ത് വീട്ടിൽ നിന്നും ഇറങ്ങി.... അച്ഛനോട്‌ ചോദിക്കാൻ നിന്നില്ല.... പ്രതാപിയോട് പണ്ടെങ്ങോ തോന്നിയ ഭയം ഇന്നും അത് പോലെയുണ്ട്.... ആദ്യമായിട്ടാകും ആക്‌സിഡന്റ് പറ്റി കിടക്കുന്ന ഉറ്റ സുഹൃത്തിനെ കാണാൻ ഇത്രയും സന്തോഷത്തോടെ ഒരാൾ പോകുന്നത്.... പുറത്തു കാണിക്കരുതെന്ന് കരുതിയിട്ടും ഇന്ദുവിനെ കാണാൻ പോകുന്ന സന്തോഷം മുഖത്ത് തെളിഞ്ഞു നിന്നിരുന്നു..... എങ്ങനെയാണ് അവിടെ വരെ എത്തിയതെന്ന് യാതൊരു ഊഹവുമില്ല.... മനസ്സ് പറക്കുകയായിരുന്നു.... ഒപ്പം ശരീരവും....
അരവിന്ദിന്റെ വീടിന്റെ പടിപ്പുരയുടെ ഓരോ പടവും ചവിട്ടുമ്പോൾ നെഞ്ചിനുള്ളിൽ ഒരു ചെണ്ട മേളം നടക്കുന്നത് ചെവിയിൽ വരെ കേട്ടു... മുറ്റത്തും വരാന്തയിലും ആരുമില്ല.... "ഇന്ന് ഡിസ്ചാർജ് എന്നല്ലേ അവൻ പറഞ്ഞത്.... അതോ ഇനി നാളെ ഡിസ്ചാർജ് എന്നാണോ.... ഛെ.... തിടുക്കത്തിൽ മറന്നും പോയല്ലോ.... " പറഞ്ഞത് സ്വയമാണെങ്കിലും ശബ്ദം കുറച്ച് ഉച്ചത്തിലായി പോയി.... പെട്ടന്ന് ഒരു പാദസരത്തിന്റെ ശബ്ദം കേട്ടു.... അടുത്തേക്ക് ആരോ ഓടി വരുന്നത് പോലെ.... ആരാണെന്ന് നോക്കാതെ തന്നെ ഉറപ്പായിരുന്നു.... കണ്ണുകൾ അങ്ങോട്ടേക്ക് സഞ്ചരിച്ചു.... പെട്ടന്ന് എവിടെ നിന്നോ ഓടി വന്ന് ഇന്ദു എന്റെ മുൻപിൽ സഡൻ ബ്രേക്ക്‌ ഇട്ട പോലെ നിന്നു.... തലയിൽ ഈറനായ തോർത്തൊക്കെ കെട്ടി വച്ചിട്ടുണ്ട്..... വന്ന വേഗതയിൽ അണച്ചുകൊണ്ട്

💬 Comments

View all comments