Chapter Title : അനുരാഗപുഷ്പങ്ങൾ [രുദ്ര]
അവൾ തൂണിലേക്ക് ചാരി.... അവൾ എന്നെ പ്രതീക്ഷിച്ചിരുന്നു എന്ന് ആ കണ്ണുകൾ എന്നോട് പറഞ്ഞു.... കണ്ണെടുക്കാതെ അവളും എന്നെ തന്നെ നോക്കി നിൽക്കുകയായിരുന്നു....
" ആരാ ഇത്.... അവിടെ തന്നെ നിൽക്കാതെ കേറി വാടോ.... താൻ എന്താ അന്യനാണോ.... "
അകത്ത് നിന്നും അരവിന്ദിന്റെ അച്ഛന്റെ ശബ്ദം കേട്ടപ്പോളാണ് അമൽ ഇന്ദുവിൽ നിന്നും കണ്ണ് എടുത്തത്.... സ്വപ്നത്തിൽ നിന്നും ഉണർന്നത് പോലെ ഇന്ദു ഒന്ന് ഞെട്ടി..... പിന്നെ വന്ന വേഗത്തിൽ തിരിഞ്ഞ് ഓടി.... അത് കണ്ട് ചിരി വന്നെങ്കിലും അത് അടക്കി പിടിച്ച് അമൽ മറുപടി കൊടുത്തു....
" അത് അച്ഛാ .... ആരെയും കാണാഞ്ഞപ്പോ.... ഇനി ഡിസ്ചാർജ് ആയില്ലെന്ന് വിചാരിച്ചു...."
"അപ്പൊ അവൻ എല്ലാം വിളിച്ചു പറഞ്ഞു അല്ലേ.... ഞാൻ കരുതി മോൻ അറിഞ്ഞിട്ടുണ്ടാവില്ലന്ന്... കൂട്ടുകാരൻ അകത്തുണ്ട് മോൻ കയറി കാണ്.... "
ഒരു കൂട്ടുകാരനെ പോലെ തോളത്ത് തട്ടിക്കൊണ്ട് ആ മനുഷ്യൻ പറഞ്ഞു... ഒരു പുഞ്ചിരി സമ്മാനിച്ച് അമൽ അകത്തേക്ക് കയറി.... കോണിപ്പടി കയറി അരവിന്ദിന്റെ റൂമിലെത്തിയപ്പോൾ അവൻ മേലോട്ടും നോക്കി കിടക്കുന്നു....
" ഡാ... കാലും ഒടിച്ച് ദേഹവും പഞ്ചറാക്കിട്ട് മോൻ ഉത്തരത്തിലെ കഴുക്കോലിന്റെ എണ്ണം എടുക്കുവാണോ?? "
കയ്യിലെ ബാഗ് കട്ടിലിലേക്ക് എറിഞ്ഞിട്ട് അമൽ അവന്റെ അടുത്തേക്ക് വന്നു....
" ഡാ പുല്ലേ... നീയോ.... നീയെന്താ ഇവിടെ.... "
പെട്ടന്ന് അവനെ കണ്ട ആകാംഷയോടെ അരവിന്ദ് ചോദിച്ചു....
" അത് നല്ല ചോദ്യം.... നീ ഈ പരുവത്തിൽ ഇവിടെ കിടക്കുമ്പോൾ വന്ന് കണ്ട് ഒന്ന് സന്തോഷിക്കണ്ടേ.... അറിഞ്ഞപാടെ പെട്ടിയും കിടക്കയും കൂട്ടിക്കെട്ടി
💬 Comments
View all comments