0%

Chapter Title : അനുരാഗപുഷ്പങ്ങൾ [രുദ്ര]

Author : Kambikathakal Read All Parts 994
ഇങ്ങ് പോന്നു.... ഇനി എന്നാ ഇങ്ങനെ ഒരു കാഴ്ച കാണാൻ പറ്റുകാന്ന് അറിഞ്ഞുടാല്ലോ.... " ഒരു ചിരിയോടെ അമലും പറഞ്ഞു.... വിശേഷങ്ങളും കളിയാക്കലുമായി ആ സംസാരം നീണ്ടു.... ആ സമയം വീണ്ടും അവിടെ പാദസരത്തിന്റെ ശബ്ദം മുഴങ്ങിക്കേട്ടു.... അറിയാതെ തന്നെ അമലിന്റെ ശ്രദ്ധ അങ്ങോട്ടേക്ക് പോയി... കാത്തിരുന്നെന്നപോലെ..... അവരുടെ മുൻപിലേക്ക് ഒരു കപ്പുമായി ഇന്ദു എത്തി.... " ഇതെന്താ മോളെ.... എനിക്കിപ്പോ ചായ ഒന്നും വേണ്ടാരുന്നല്ലോ...." അവളെ കണ്ടപാടെ അരവിന്ദ് ചോദിച്ചു.... " ഇത് ഏട്ടനല്ല.... " അല്പം ശബ്ദം ഉയർത്തി അവൾ പറഞ്ഞപ്പോൾ അമൽ ഒന്ന് ഞെട്ടി.... അവൾ തനിക്ക് വേണ്ടി കൊണ്ടുവന്നതാണെന്ന് ഓർത്തിട്ട് മാത്രമല്ലായിരുന്നു അത്... ഇത്രയും ഒച്ച ഇവൾക്ക് ഉണ്ടായിരുന്നോ എന്നും അവൻ ഓർത്തിരുന്നു.... " ഓഹോ.... പിന്നെ ഈ ഇരിക്കുന്നവനാണോ.... എങ്കിൽ ഇത് നീയോ ഞാനോ തന്നെ കുടിക്കേണ്ടി വരും.... ഇവൻ കോഫിയുടെ ആളാ.... ഒൺലി ബ്ലാക്ക് കോഫി.... അല്ലേടാ..." അത് കേട്ടപ്പോൾ ഞാൻ കുടിച്ചോളാം എന്ന് അമൽ പറയാൻ വന്നതാണ്.... അവളെ കണ്ട സന്തോഷത്തിൽ വിഷം കൊടുത്താലും കുടിക്കുമെന്ന
അവസ്ഥയിലായിരുന്നു അവൻ..... പക്ഷെ അതിന് മുൻപ് തന്നെ അവൾ എടുത്ത് ചാടി പറഞ്ഞു.... "അതിന് ഇത് ചായ അല്ലല്ലോ.... ബ്ലാക്ക് കോഫി തന്നാ.... " " ഏഹ്.... " ആ ശബ്ദം രണ്ടു പേരുടെയും വായിൽ നിന്നും ഒരുമിച്ചു പുറത്തേക്ക് വന്നതോടൊപ്പം രണ്ടു പേരും സംശയത്തോടെ അങ്ങോട്ടും ഇങ്ങോട്ടും നോക്കി..... " ഇന്ദുവിന്..... എങ്ങനെ.... " എരിവ് കടിച്ച മുഖഭാവത്തോടെ നിൽക്കുന്ന അവളോട് ഒരു സംശയത്തോടെ അമൽ ചോദിച്ചു.... "

💬 Comments

View all comments