Chapter Title : അനുരാഗപുഷ്പങ്ങൾ [രുദ്ര]
നാടൊക്കെ ഞാൻ തന്നെ ചുറ്റി കണ്ടോളാം....നീ അതോർത്ത് ടെൻഷൻ അടിക്കണ്ട..... "
അമൽ ചിരിയോടെ പറഞ്ഞിട്ട് ബാഗും എടുത്ത് മുറിയിലേക്ക് നടന്നു....
പിറ്റേന്ന് അൽപ്പം നേരത്തെ തന്നെ എഴുന്നേറ്റ് അമൽ അരവിന്ദിന്റെ മുറിയിൽ ഹാജർ വച്ചു.... കത്തിയടി കലശലായി തുടർന്ന് കൊണ്ടിരിക്കെ ചായ കപ്പുകളുമായി ഇന്ദുവും എത്തി.... രാവിലേ തന്നെ കുളിച്ച് റെഡിയായിട്ടുണ്ട്....
" ഇതെന്താ.... രാവിലേ എവിടെങ്കിലും പോകുന്നുണ്ടോ.... "
എന്തെങ്കിലും ഒന്ന് സംസാരിക്കാൻ വേണ്ടി അമൽ ചോദിച്ചു....
" ഉവ്വല്ലോ.... അവൾ എല്ലാ ദിവസവും രാവിലെ ക്ഷേത്രത്തിൽ പോകുമല്ലോ.... "
അമലിന്റെ ചോദ്യത്തിന് ഉത്തരം പറഞ്ഞത് അരവിന്ദാണ്.... അമൽ അതു കേട്ട് ദേഷ്യത്തിൽ പല്ലു കടിച്ചുകൊണ്ട് മനസ്സിൽ അവനെ ചീത്ത പറഞ്ഞു...
" അപ്പൊ ഒരു കാര്യം ചെയ്യാം..... നീ ചുമ്മാ ഇരിക്കുവല്ലേ..... വേണമെങ്കിൽ അവളുടെ കൂടെ അമ്പലത്തിൽ ഒന്ന് പോയിട്ട് വാ.... എന്നിട്ടെങ്കിലും നീ നന്നാവുവോന്ന് അറിയാല്ലോ...."
അതിന്റ കൂടെ തന്നെ അരവിന്ദ് പറഞ്ഞു.... അത് കേട്ടപ്പോൾ സ്വർഗം കിട്ടിയ അവസ്ഥയാണ് അമലിന് തോന്നിയത്.... ചീത്ത വിളിച്ച നാവുകൊണ്ട് അവനെ സ്തുതിക്കാൻ ഒരു നിമിഷം തോന്നിപ്പോയി.... അവളുടെ മുഖത്തും ഒരു തെളിച്ചം അപ്പോൾ വന്നിരുന്നുവോ....
" യെ... അത് വേണ്ടടാ.. ഞാൻ കുളിച്ചിട്ടില്ല.... ഇനി കുളിയും തേവരോം കഴിഞ്ഞിട്ട് എപ്പളാ.... "
വെറുതെ ഒന്ന് ജാടയിടാൻ വേണ്ടി പറഞ്ഞതാണ്.... അപ്പോളു നോട്ടം അവളുടെ മുഖത്തേക്കാണെന്ന് മാത്രം...
" വേണ്ടെങ്കിൽ വേണ്ട.... മോൾ എന്നാൽ പോക്കോടി.... അവൻ വരുന്നില്ല.... "
കേട്ടപാടെ അരവിന്ദ് ഇന്ദുവിനോട് പറഞ്ഞു.... അവൻ നിർബന്ധിക്കും എന്ന് കരുതിയ അമലിന്റെ ഒന്ന്
💬 Comments
View all comments