Chapter Title : അനുരാഗപുഷ്പങ്ങൾ [രുദ്ര]
രണ്ടു കിളികൾ അടി കിട്ടിയത് പോലെയായി....
" അല്ലെങ്കിൽ വേണ്ട.... ഞാനും വരുന്നു.... നാടൊക്കെ ഒന്ന് ചുറ്റിക്കാണല്ലോ.... കൂടെ അമ്പലത്തിലും ഒന്ന് കയറാം... "
മുഖത്ത് വന്ന് ചളിപ്പ് മറച്ചുകൊണ്ട് അവൻ പറഞ്ഞു.... ഇന്ദുവും ഒന്ന് ചിരിച്ചത് പോലെ അവന് തോന്നി....
" അല്ല.... അപ്പൊ കുളിയും തേവരോം ഒക്കെ.... "
അരവിന്ദ് കളിയാക്കുന്നത് പോലെ ചോദിച്ചു....
" ഇന്ദു... ഒന്ന് വെയിറ്റ് ചെയ്യ്.... പത്തു മിനിറ്റ്.... ഞാനിപ്പോ റെഡിയായിട്ട് വരാം... "
അരവിന്ദിനെ മൈൻഡ് ചെയ്യാതെ അവൻ വേഗം റൂമിലേക്ക് പോയി..... അവന്റെ പിന്നാലേ ഇന്ദുവും.... അപ്പോളും ഒരു ചിരിയോടെ അരവിന്ദ് അവനെ നോക്കുന്നുണ്ടായിരുന്നു.....
കുളിയൊക്കെ പെട്ടന്ന് കഴിഞ്ഞ് ഒരു മുണ്ടും ഷർട്ടും ഇട്ട് അവൻ ഉമ്മറത്തെത്തിയപ്പോൾ അവനെ കാത്ത് ഇന്ദുവും അവിടെ ഉണ്ടായിരുന്നു..... തൂണിൽ ചാരി എന്തോ ആലോചിച്ചു കൊണ്ട് അവൾ ദാവണിയുടെ അറ്റം വിരലിൽ വച്ച് ചുറ്റികൊണ്ടിരിക്കുന്നു.... അവനും അവളെ തന്നെ നോക്കിക്കൊണ്ട് കുറച്ചു നേരം അവിടെ നിന്നു.....
" ഡോ....താൻ പകൽക്കിനാവ് കാണുവാ....പോകണ്ടേഡോ.... "
അവളുടെ തോളിൽ ഒന്ന് തട്ടിക്കൊണ്ട് ചിരിയോടെ അവൻ ചോദിച്ചു.... പെട്ടന്ന് ഒന്ന് ഞെട്ടിയെങ്കിലും ഒന്നും മിണ്ടാതെ അവൾ മുറ്റത്തേക്ക് ഇറങ്ങി നടക്കാൻ തുടങ്ങി....
" എടൊ.... നിക്കഡോ... ഞാനും അങ്ങോട്ടല്ലേ.... ശെടാ..."
അവളുടെ പിന്നാലെ ഇറങ്ങിക്കൊണ്ട് അവൻ പറഞ്ഞു..... ബ്രേക്ക് ഇട്ടത് പോലെ അവൾ നിന്നു.... അവൻ അടുത്തെത്തിയപ്പോൾ രണ്ടുപേരും ഒരുമിച്ച് നടക്കാൻ തുടങ്ങി......
പടിപ്പുര വാതിലും കടന്ന് അവർ മൺപാതയിലേക്ക് ഇറങ്ങി.... ഇന്ദു വഴിയുടെ അപ്പുറവും അമൽ ഇപ്പുറവുമായാണ് നടക്കുന്നത്.... അവൾ മുഖം ഒന്ന്
💬 Comments
View all comments