Chapter Title : അനുരാഗപുഷ്പങ്ങൾ [രുദ്ര]
ഉയർത്തി നോക്കുന്നത് പോലുമില്ല.... ധാവണിയുടെ അറ്റം വിരലിൽ ചുറ്റുകയും
അഴിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു.... അവളുടെ മുഖം കണ്ടപ്പോൾ നല്ല ടെൻഷൻ ഉള്ളത് പോലെ അവന് തോന്നി.....
" തനിക്ക് എന്താടോ ഇത്രയും ടെൻഷൻ.... ഞാൻ കൂടെ വരുന്നത് കൊണ്ടാണോ.???.. ഞാൻ തന്നെ പിടിച്ചു തിന്നാൻ പോണില്ലടോ.... "
ഒരു ചിരിയോടെ അവൻ പറഞ്ഞു.... പക്ഷെ അപ്പോളും അവൾക്ക് വലിയ ഭാവമാറ്റം ഒന്നും ഉണ്ടായില്ല.....
" ശരി.... എന്നാൽ താൻ പൊയ്ക്കോ.... ഞാൻ വരുന്നില്ല.... "
അവൻ നടത്തം നിർത്തി തിരിച്ചു പോകാൻ ഒരുങ്ങി....
" അതേ.... എങ്ങോട്ട് പോവാ??... അമ്പലത്തിൽ വരണില്ലേ??... "
ഇന്ദുവിന്റെ ആശങ്ക നിറഞ്ഞ ചോദ്യം കേട്ട് അവൻ തിരിഞ്ഞു നിന്നു....
" ഞാൻ പിന്നീട് ഒരിക്കിൽ പൊയ്ക്കോളാം.... ഇന്ദു പോയിട്ട് വാ... "
" അപ്പൊ എന്റെ കൂടെ അമ്പലത്തിൽ വരാന്ന് പറഞ്ഞിട്ട്???.... "
അവളുടെ ചോദ്യത്തിൽ കൂടെ വരുന്നില്ല എന്നു പറഞ്ഞതിന്റെ പിണക്കം ഉള്ളതായി അവന് തോന്നി....
" അല്ല... ഞാൻ കൂടെ വരുമ്പോൾ തനിക്ക് എന്തോ ബുദ്ധിമുട്ടുള്ളത് പോലെ എനിക്ക് തോന്നുന്നു.... അതുകൊണ്ട് താൻ പോയിട്ട് വാ... ഞാൻ ആ വയലും വാഴത്തോപ്പും ഒക്കെ ഒന്ന് കാണാൻ പോവാം.... അമ്പലത്തിൽ പിന്നെ എപ്പോളെങ്കിലും പൊയ്ക്കോളാം.... "
" എനിക്ക് ബുദ്ധിമുട്ട് ഒന്നുമില്ല.... അമ്പലത്തിൽ പോകാൻ ഇറങ്ങിയിട്ട് തിരികെ പോണത് ശരിയല്ല.... അവിടൊക്കെ പിന്നെ പോകാം... സമയമുണ്ടല്ലോ.... "
അവൾ അവന്റെ മുഖത്ത് നോക്കാതെ പറഞ്ഞൊപ്പിച്ചു.... അവൻ ചിരിച്ചുകൊണ്ട് അവളുടെ അടുത്തേക്ക് നടന്നു.... പിന്നീടുള്ള നടത്തം ഒരുമിച്ചായിരുന്നു.... പക്ഷെ ഇടയ്ക്ക് ഇടയ്ക്കുള്ള പാളിയ
💬 Comments
View all comments