0%

Chapter Title : അനുരാഗപുഷ്പങ്ങൾ [രുദ്ര]

Author : Kambikathakal Read All Parts 999
നോട്ടങ്ങളിൽ കണ്ണുകൾ തമ്മിൽ കോർത്തതല്ലാതെ രണ്ടു പേരും തമ്മിൽ ഒന്നും സംസാരിച്ചിരുന്നില്ല..... നേർത്ത ഒരു മതിൽ അവർക്കിടയിൽ രൂപപ്പെട്ടത് പോലെ.... "താൻ കുറേ നേരമായി അതേ ഇതേ എന്നൊക്കെയാണല്ലോ എന്നെ വിളിക്കുന്നത്.... ഇപ്പോളും എന്നെ എന്താ വിളിക്കേണ്ടതെന്ന് ഒരു ഉറപ്പില്ലല്ലേ...." ചുറ്റുമുണ്ടായിരുന്ന മൗനത്തെ ഭേദിച്ചുകൊണ്ട് അവൻ ചോദിച്ചു... അവൾ മറുപടി ഒന്നും പറയാതെ താഴേക്ക് നോക്കി നടന്നു.... പക്ഷെ അവളുടെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞത് അവൻ ശ്രദ്ധിച്ചിരുന്നു.... പതിയെ അത് അവനില്ക്കും പടർന്നു.... ക്ഷേത്രത്തിന്റെ മതിൽക്കെട്ട് കടന്നപ്പോൾ അമൽ ശ്വാസം ശക്തിയായി ഉള്ളിലേക്കെടുത്തു.... ചന്ദനത്തിന്റെയും കർപ്പൂരത്തിന്റെയും ചന്ദനത്തിരിയുടെയും ഗന്ധം വായുവിൽ നിറഞ്ഞിരുന്നു.... സമാധാനപരമായ അന്തരീക്ഷത്തിൽ ഒരു ചെറിയ ശ്രീകോവിലും ചുറ്റമ്പലവും നാലുകോണിലും പടർന്നു നിൽക്കുന്ന ആൽമരങ്ങളും.... പ്രണയത്തിന്റെയും വൈവാഹിക ജീവിതത്തിന്റെയും ആദിയും അവസാനവുമായ ശിവപാർവതി പ്രീതിഷ്ഠ.... ഒറ്റ നോട്ടത്തിൽ ക്ഷേത്രവും പരിസരവും അമലിന്റെ മനസ്സിൽ ഇടം പിടിച്ചു.... അവൻ തൊട്ടടുത്ത് നിന്ന ഇന്ദുവിനെ നോക്കി.... അവനെ ശ്രദ്ധിക്കാതെ അവൾ അപ്പോളേ കണ്ണടച്ച് പ്രാർത്ഥന തുടങ്ങിയിരുന്നു.... ഒരു പുഞ്ചിരിയോടെ അവളുടെ ഒപ്പം അവനും നാലമ്പലത്തിനുള്ളിൽ കയറി.... അകത്തു കയറിയപാടെ വഴിപാട് രസീത് എഴുതിക്കണം എന്ന് പറഞ്ഞ് ഇന്ദു അങ്ങോട്ടേക്ക് പോയി.... അമൽ തൊഴുത് പ്രദിക്ഷിണം വയ്ക്കാൻ തുടങ്ങി.... പ്രദിക്ഷിണം വയ്ക്കുന്നതിനിടയിൽ അവൻ തിരിഞ്ഞ് വഴിപാട് കൌണ്ടറിൽ നിൽക്കുന്ന ഇന്ദുവിനെ ഒന്ന് നോക്കി....പെട്ടന്ന് അവൻ എന്തിലോ ഇടിച്ചു..... എന്തൊക്കെയോ താഴെ വീഴുന്ന ശബ്ദം....
" നിനക്കൊന്നും കണ്ണ് കാണില്ലെടാ..... രാവിലെ പെണ്ണുങ്ങളെ വായിനോക്കാൻ ഒരുങ്ങിക്കെട്ടി അമ്പലത്തിലേക്ക് വന്നോണം...." അവൻ തിരിഞ്ഞു നോക്കിയപ്പോൾ ഏതോ ഒരു പെൺകുട്ടി അവന്റെ മുൻപിൽ

💬 Comments

View all comments