Chapter Title : അനുരാഗപുഷ്പങ്ങൾ [രുദ്ര]
ദേഷ്യത്തോടെ നിൽക്കുകയാണ്.... നിലത്തൊക്കെ പൂക്കളും പ്രസാദവും വീണു കിടക്കുന്നു.... കൂടെ സ്റ്റീലിന്റെ പൂക്കൂടയും....
" സോറി പെങ്ങളെ.... ഞാൻ ശ്രദ്ധിച്ചില്ല.... അറിയാതെ പറ്റിയതാണ്.... സോറി... "
അവൻ നിലത്തിരുന്ന് പൂക്കൂട എടുത്ത് പൂക്കളും പ്രസാദവും അതിലേക്ക് എടുത്തു വയ്ക്കാൻ തുടങ്ങി.... ഒരു ബഹളം അവൻ പ്രതീക്ഷിച്ചെങ്കിലും ഒന്നും കേൾക്കാത്തതിനാൽ അവൻ നിലത്ത് മുട്ട് കുത്തിക്കൊണ്ട് തല ഉയർത്തി നോക്കി.... പന്തം കണ്ട പെരുച്ചാഴിയെപ്പോലെ ആ പെൺകുട്ടി അവനെ നോക്കി നിൽക്കുകയായിരുന്നു.... അവൻ എഴുന്നേറ്റ് പൂക്കൂട അവളെ ഏൽപ്പിച്ചു... ഒന്നുകൂടി സോറി പറഞ്ഞ് മുൻപോട്ട് നടന്നു..... ഒന്ന് തിരിഞ്ഞു നോക്കിയപ്പോൾ അവൾ അപ്പോളും അവനെ തന്നെ നോക്കി നിൽക്കുകയാണ്....
ഒന്ന് വലം വച്ച് ശ്രീകോവിലിനു മുൻപിൽ എത്തിയപ്പോളാണ് ഇന്ദു രസീത് പൂജാരിയെ ഏൽപ്പിച്ച് അവന്റടുത്തേക്ക് വന്നത്....
" എടി ഇന്ദു.... "
പിന്നിൽ നിന്നും ഒരു അലർച്ച കേട്ട് അവർ മാത്രമല്ല അമ്പലത്തിലെ പൂജാരിയടക്കം എല്ലാവരും അങ്ങോട്ടേക്ക് നോക്കി... അമൽ നേരത്തെ തട്ടിയ പെൺകുട്ടിയായിരുന്നു അത്.... അവളെ കണ്ടപ്പോൾ ഇന്ദുവിന്റെ മുഖവും ഒന്ന് തെളിഞ്ഞു....
" എത്ര നാളായടി നിന്നെ കണ്ടിട്ട്... കഴിഞ്ഞ വട്ടം കണ്ടതിനേക്കാൾ തടിച്ചുട്ടോ..... സുന്ദരിയായല്ലോ.... "
അവൾ ഓടി വന്ന് ഇന്ദുവിനെ കെട്ടിപിടിച്ചുകൊണ്ട് ഓരോന്ന് ചോദിക്കാൻ തുടങ്ങി..... അമ്പലത്തിലായത് കൊണ്ടും എല്ലാവരും ശ്രദ്ധിക്കുന്നത് കൊണ്ടും ഇന്ദു തിരിച്ചൊന്നും പറഞ്ഞില്ല.... എന്തായാലും വന്നയാൾ ഇന്ദുവിന്റെ കൂട്ടുകാരിയാണെന്ന് അവന് മനസ്സിലായി...
" നിങ്ങൾ കൂട്ടുകാരികളുടെ സ്നേഹപ്രകടനം എല്ലാവരും ശ്രദ്ധിക്കുന്നുണ്ട്.... ക്ഷേത്രമാണ് അതുകൊണ്ട് ആരെങ്കിലും എന്തെങ്കിലും പറയുന്നതിന് മുൻപ് പുറത്ത് ഇറങ്ങി സംസാരിക്കുന്നതല്ലേ നല്ലത്.... "
ഇന്ദുവിന്റെ അവസ്ഥ
💬 Comments
View all comments