Chapter Title : അനുരാഗപുഷ്പങ്ങൾ [രുദ്ര]
കണ്ട് അമൽ അവരോടായി പറഞ്ഞു.....
" ഏഹ്.... ഇതാരാടി???.... ഇനി നിന്റെ കാമുകനോ ഭാവി വരനോ വല്ലതുമാണോ??... "
അവളുടെ ചോദ്യത്തിൽ ആകാംഷയും ആശങ്കയും ഒരുപോലെ ഉള്ളതായി അവന് തോന്നി .... അവളുടെ ചോദ്യത്തിന്റെ പ്രീതിഫലനമെന്നോണം ഇന്ദുവിന്റെ മുഖത്ത് നാണത്തിന്റെ ചുവപ്പുരാശി വീണത് ഞെട്ടലിനിടയിലും അവന്റെയുള്ളിൽ ഒരു മഞ്ഞു മഴ പെയ്യിച്ചു.....
" ഏയ്.... ഇത്.... ഇത് അരവിന്ദേട്ടന്റെ കൂട്ടുകാരനാ.... ടൗണിൽ നിന്ന്.... "
വിക്കിയും മൂളിയും ഇന്ദു ഒരു വിധം പറഞ്ഞൊപ്പിച്ചു....
" ഹോ... ആശ്വാസം... ഞാൻ അങ്ങ് പേടിച്ചു പോയി... "
അവൾ ഒരു നെടുവീർപ്പോടെ പറഞ്ഞപ്പോൾ വീണ്ടും ഇന്ദുവും അമലും ഒരുമിച്ച് ഞെട്ടി....
" എന്താ... എന്താ നീ പറഞ്ഞെ???... "
പെട്ടന്ന് ഇന്ദുവിന്റെ ശബ്ദം പുറത്ത് വന്നു.... അതിൽ എന്തൊക്കെയോ പ്രശ്നങ്ങൾ അവന് മണത്തു....
" നിങ്ങൾ രണ്ടും തൽക്കാലം പുറത്തേക്ക് ചെല്ല്.... ഇവിടെ നിന്ന് സംസാരിക്കാൻ പറ്റില്ലാന്ന് തോന്നുന്നു.... "
എല്ലാവരും അവരെയാണ് ശ്രദ്ധിക്കുന്നത് എന്ന് കണ്ട അമൽ പറഞ്ഞു....." നീ പുറത്ത് നിക്ക്... ഞാൻ പ്രസാദവും വാങ്ങി വരാം.... "
അവളോട് പറഞ്ഞിട്ട് ഇന്ദു ശ്രീകോവിലിന് വലം വയ്ക്കാൻ തുടങ്ങി..... അമൽ ഒന്നൂടെ തൊഴുത്തിട്ട് പുറത്തേക്ക് ഇറങ്ങി... കൂടെ ആ പെൺകുട്ടിയും....
" സോറി ട്ടോ.... ശരിക്കും അറിയാതെ പറ്റിയതാണ്.... പെട്ടന്ന് എന്റെ ശ്രദ്ധ മാറിപ്പോയി.... കുട്ടി അതുവഴി വരുന്നത് കണ്ടില്ല.... "
എന്തെങ്കിലും പറയണമല്ലോ എന്ന് കരുതിയാണ് അവൻ അത് പറഞ്ഞത്....
" അത് സാരമില്ല ചേട്ടാ.... എന്നെ കുട്ടിന്ന് ഒന്നും വിളിക്കണ്ട.... എന്റെ പേര് ആരതിന്നാ....
💬 Comments
View all comments