Chapter Title : അനുരാഗപുഷ്പങ്ങൾ [രുദ്ര]
ഒന്ന് വലം വച്ച് വന്നപ്പോൾ ആരതിയെ കാണുന്നില്ല.... ഇന്ദു ഒറ്റയ്ക്ക് ആൽചുവട്ടിൽ നിൽക്കുന്നു... സംഗതി അത്ര പന്തിയല്ലെന്ന് അവളുടെ മുഖം കണ്ടപ്പോൾ അവന് മനസ്സിലായി....
" ആരതി എവിടെ??... ആ കുട്ടി ഇത്ര പെട്ടന്ന് അങ്ങ് പോയോ???... "
" മ്മ്... "
" എന്തേ.... നിങ്ങൾ തമ്മിൽ വഴക്ക് വല്ലതും ഉണ്ടായോ???... തന്റെ മുഖം എന്താ വല്ലാണ്ടിരിക്കുന്നെ?? "
" ഒന്നുല്ല.... നമ്മുക്ക് പോകാം... "
ഇന്ദു മുൻപിൽ കയറി നടക്കാൻ തുടങ്ങി... അമൽ തിരിഞ്ഞു നിന്ന് ഒന്നുകൂടി തൊഴുതിട്ട് അവളുടെ പിന്നാലെ നടന്നു...
തിരിച്ചു പോകുന്ന വഴിയിൽ അമൽ ഓരോ കാര്യങ്ങൾ അവളോട് പറഞ്ഞു... ഇന്ദു ഒന്നും മിണ്ടാതെ എല്ലാം മൂളിക്കേൾക്കുകയാണ്.... ഇത് കുറേ നേരം
തുടർന്നപ്പോൾ അമൽ അവിടെ നിന്നു.... ഇന്ദുവിന്റെ കൈയിൽ പിടിച്ച് അവളെ അവന് അഭിമുഖമായി നിർത്തി...
" എടൊ.... അമ്പലത്തിൽ നിന്നും ഇറങ്ങിയ സമയം തൊട്ട് ഞാൻ ശ്രദ്ധിക്കുന്നു തനിക്ക് എന്ത് പറ്റി???... താനെന്താ ഇത്രയും അങ്ങ് ആലോചിച്ചു കൂട്ടുന്നത്??... "
ഇന്ദു പതിയെ അവളുടെ കൈയിൽ പിടിച്ചിരിക്കുന്ന അവന്റെ കൈകളിലേക്ക് നോക്കി... അവളുടെ നോട്ടം കണ്ടപ്പോളാണ് അവനും അത് ശ്രദ്ധിക്കുന്നത്...
" സോറി.... ഞാൻ പെട്ടന്ന്.... "
അവൻ അവളുടെ കൈകൾ വിട്ടിട്ട് വേഗത്തിൽ മുൻപോട്ട് നടന്നു.... അവൾ പിന്നാലെയും....
അമലാണ് തിരിച്ച് വീട്ടിലേക്ക് ആദ്യം വന്നത്.... തൊട്ട് പിന്നാലെ ഇന്ദുവുമെത്തി.... അമൽ നേരെ അരവിന്ദിന്റെ റൂമിലേക്കും ഇന്ദു പൂജാമുറിയിലേക്കും.... അവളുടെ മുന്നിലേക്ക് പോകാൻ അവന് ഒരു മടി തോന്നിയിരുന്നു....
' ഛെ.... എന്ത് മണ്ടത്തരമാണ് കാട്ടിയത്....
💬 Comments
View all comments