0%

Chapter Title : അനുരാഗപുഷ്പങ്ങൾ [രുദ്ര]

Author : Kambikathakal Read All Parts 1K
പൊതുവഴിയിൽ വച്ച് ഒരു പെണ്ണിന്റെ കൈയിൽ കയറി പിടിച്ചിരിക്കുന്നു..... ആരെങ്കിലും കണ്ടിരുന്നെങ്കിൽ എന്താകുമായിരുന്നു അവസ്ഥ.... അവൾ എന്നെപ്പറ്റി എന്ത് വിചാരിച്ചു കാണും.... കുറച്ചു നാളത്തെ പരിചയം മാത്രമുള്ള ഒരു പെണ്ണിന്റെ കൈയിൽ കയറി പിടിക്കേണ്ട ഒരു ആവശ്യവും ഇല്ലായിരുന്നു.... അതും ഇന്ദുവിനെപ്പോലെ ഒരു പെണ്ണിന്റെ.... ടൗണിൽ എല്ലാവരും തോളിൽ കൈയിട്ടു നടന്നാൽ പോലും കുഴപ്പമില്ലന്ന് അവൾക്കറിയില്ലല്ലോ .... അബദ്ധം പറ്റി.... അതിന്റെ കൂടെ അവളുടെ നോട്ടവും.... എന്നെപ്പറ്റി എന്ത് വിചാരിച്ചു കാണും.... ഛെ.... ഇനി എങ്ങനെ അവളുടെ മുഖത്ത് നോക്കും.... ' " ഡാ... നീ എന്തുവാടേ ഈ പിറുപിറുക്കുന്നത്..... കുറേ നേരമായല്ലോ.... ഇന്ന് എന്തെങ്കിലും പണി ഒപ്പിച്ചോ...?? " അരവിന്ദിന്റെ ചോദ്യം കേട്ടപ്പോളാണ് അവന്റെ മുൻപിലാണ് ഇരിക്കുന്നതെന്ന ബോധം അവന് വന്നത്.... " യേ... ഒന്നുമില്ലടാ... ഞാൻ ഒന്ന് കിടക്കട്ടെ ഭയങ്കര ക്ഷീണം പോലെ... " മറുപടിക്ക് നിൽക്കാതെ അവൻ റൂമിലേക്ക് പോയി.... അന്ന് മൊത്തം ഇന്ദുവിന്റെ മുൻപിൽ പെടാതെ അവൻ മാറി നിന്നു.... ഭക്ഷണം കഴിക്കാൻ നേരവും ചായ കുടിക്കാൻ നേരവും അവളെ കണ്ടെങ്കിലും മുഖത്ത് നോക്കാൻ അവന് ധൈര്യം വന്നില്ല.... ജീവിതത്തിൽ ആദ്യമായാണ് ഒരു പെണ്ണിന്റെ മുൻപിൽ ഇങ്ങനൊക്കെ തോന്നതെന്ന ചിന്ത അവന് തന്നെ അതിശയമായിരുന്നു.... ഇന്ദുവിന്റെ മുൻപിൽ ഇങ്ങനെ ഒരു ചെറിയ കാര്യത്തിന് പോലും എല്ലാ വീര്യവും ചോർന്ന് താൻ അശക്തനാകുന്നത് അവൻ അറിയുകയായിരുന്നു.... ശരിക്കും കൈയിൽ പിടിക്കുന്നത് അത്ര വലിയ കുറ്റമല്ലല്ലോ.... അതറിയാമെങ്കിലും എന്തിനാണ് ഈ ടെൻഷൻ..... അന്നൊരു ദിവസം അവൻ ഇന്ദുവിൽ നിന്നും മാറി നിന്നു.... പക്ഷെ അടുത്ത

💬 Comments

View all comments