0%

Chapter Title : അനുരാഗപുഷ്പങ്ങൾ [രുദ്ര]

Author : Kambikathakal Read All Parts 1K
ദിവസം തൊട്ട് ഇന്ദു അവന്റെ മുൻപിൽ എത്താതെയായി.... ചായ കൊടുക്കാനോ ഭക്ഷണം കൊടുക്കാനോ അവൾ വന്നില്ല..... എപ്പോളും അടുക്കളയിലാണെന്ന് അവൻ ഊഹിച്ചു.... എന്ത് കാരണം പറഞ്ഞ് അവിടെ ചെന്ന് കയറും.... അടുക്കളയിൽ കയറാൻ അമ്മ സമ്മതിക്കില്ല.... പണ്ടേ അങ്ങനാണത്രെ..... പുരുഷൻമാർ അടുക്കളയിൽ കയറാൻ പാടില്ലെന്ന്.... അപ്പോളാണ് ശരിക്കും അവന് അതിന്റെ ബുദ്ധിമുട്ട് മനസ്സിലായി.... അവളുടെ മുൻപിൽ നിന്നും
മാറുന്നതിനേക്കാൾ കഠിനമായിരുന്നു അവളെ കാണാതിരിക്കാൻ.... ഉച്ച വരെ എങ്ങനെയോ കഴിച്ചുകൂട്ടി..... പിന്നീട് ഇരിക്കപ്പൊറുതി ഇല്ലാതെ നടക്കാൻ തുടങ്ങി.... തിരിച്ചു പോയാലോന്നു കൂടി ചിന്തിച്ചു.... പക്ഷെ പോയാൽ ഇനിയൊരു തിരിച്ചു വരവ്.... അത് ബുദ്ധിമുട്ടാണ്.... മനസ്സിന് അൽപ്പം ആശ്വാസം കിട്ടാനായി അവൻ കുളക്കടവിലേക്ക് നടന്നു.... കുളത്തിന്റെ പടവിലെത്തിയപ്പോളെക്കും തണുത്തകാറ്റ് അവനെ തഴുകിക്കൊണ്ട് കടന്നു പോയി.... ഒരു ദീർഘനിശ്വാസത്തോടെ ചുറ്റും നോക്കിയപ്പോളാണ് അവിടെ മൂലയ്ക്ക് മാറി കുനിനഞ്ഞിരിക്കുന്ന ഇന്ദുവിനെ കാണുന്നത്..... ചൂടുപിടിച്ച മനസ്സ് ഒരു നിമിഷം കൊണ്ട് തണുത്ത് മഞ്ഞുപോലെയാകുന്നത് അവൻ അറിഞ്ഞു..... കാൽപ്പെരുമാറ്റം കേട്ട് അവൾ തലയുയർത്തി നോക്കി.... അവളുടെ കണ്ണുകൾ ഈറനണിഞ്ഞിരുന്നു..... അവനെ കണ്ടപ്പോൾ പെട്ടന്ന് അവൾ മുഖം തിരിച്ച് കണ്ണുകൾ തുടച്ചു ഒരു പുഞ്ചിരി മുഖത്തണിഞ്ഞു..... " ഇന്ദു.... എന്ത് പറ്റി.... താൻ എന്തിനാ ഇവിടെ ഇരുന്ന് ഇങ്ങനെ കരയുന്നത്??.... " അവളുടെ അടുത്ത് ഇരുന്നുകൊണ്ട് അവൻ ചോദിച്ചു.... " യേ.... ഒന്നുമില്ല..... വെറുതെ.... " ഒരു പുഞ്ചിരി എടുത്തണിഞ്ഞ് അവൾ പറഞ്ഞു.... " വെറുതെയോ.... വെറുതെ ആരെങ്കിലും കരയുമോ???... ഇന്നലെ അമ്പലത്തിൽ നിന്നും ഇറങ്ങിയത് തൊട്ട് ഇങ്ങനാണല്ലോ.... ആരതി എന്താ പറഞ്ഞത്??... നിങ്ങൾ തമ്മിൽ എന്തെങ്കിലും

💬 Comments

View all comments