0%

Chapter Title : അനുരാഗപുഷ്പങ്ങൾ [രുദ്ര]

Author : Kambikathakal Read All Parts 903
അതിന് നീ ഇത്രയും ടെൻഷൻ അടിക്കുന്നത് എന്തിനാ.... അതൊക്കെ പോട്ടെ ആരാ ആൾ??..." " ആളെ നീ അറിയും.... രാജുവില്ലെ.... ഒന്ന് രണ്ട് ബസ് ഒക്കെയുള്ള.... " ഇപ്പ്രാവശ്യ അമൽ ശരിക്കും ഞെട്ടി...
" അവനോ.... നിനക്കൊന്നും ബോധമില്ലേ??... അവനെപ്പോലെ ഒരു ആഭാസൻ ആ നാട്ടിൽ വേറെ ഇല്ലന്ന് നീ തന്നല്ലേ എന്നോട് പറഞ്ഞത്.... എന്നിട്ടിപ്പോ.... എന്താടാ.... സ്വന്തം അനുജത്തി അല്ലല്ലോ.... അനാഥയല്ലേ.... അതുകൊണ്ട് ആർക്കെങ്കിലും എറിഞ്ഞു കൊടുക്കാമെന്നാണോ....നാണമുണ്ടോ നിനക്ക്??... സമ്മതിക്കില്ല ഞാൻ.... " അവൻ ദേഷ്യം അടക്കാൻ വയ്യാതെ ഓരോന്ന് വിളിച്ചു പറഞ്ഞു..." ഇഷ്ടമുണ്ടായിട്ടല്ലടാ.... തോൽപ്പിച്ചു കളഞ്ഞടാ അവൾ നമ്മളെ.... അവൾ ഗര്ഭിണിയാടാ.... എന്തൊക്കെ ചെയ്തിട്ടും അവൾ ആരാണെന്ന് പറഞ്ഞില്ല.... അവസാനം അവൻ വന്ന് പെണ്ണുചോദിച്ചപ്പോളാ അറിയുന്നേ.... ഇതല്ലാതെ വേറൊരു വഴിയുമില്ല.... എന്ത് ചെയ്യാനാടാ ഞാൻ.... " ഒരു പേമാരി പോലെയാണ് അവൻ പറഞ്ഞ വാക്കുകൾ ഉള്ളിലേക്ക് പതിച്ചത്.... അവന്റെ കയ്യിൽ നിന്നും മൊബൈൽ താഴെ വീണു ചിന്നി ചിതറി..... കണ്ണിൽ വെള്ളം ഉരുണ്ടുകൂടി.... താഴെ വീണു പൊട്ടിയ ഫോണിന്റെ ഡിസ്‌പ്ലേയിൽ അപ്പോളും അവളുടെ ചിരിച്ചുകൊണ്ടുള്ള ഒരു ഫോട്ടോ കാണാമായിരുന്നു.... ഇന്ദു..... ഇന്ദുട്ടി... തളർന്നതു പോലെ അവൻ കസേരയിൽ ഇരുന്നു...കണ്ണിൽ ഇരുട്ട് കയറുന്നത് അവനറിയുന്നുണ്ടായിരുന്നു... വെളിച്ചത്തെ മറച്ചുകൊണ്ട് അന്ധകാരം അവനിൽ പടർന്നു കഴിഞ്ഞിരുന്നു.... അത് അവനെ ഓർമകളിലേക്ക് തിരിച്ചെത്തിച്ചു..... നാലു വർഷങ്ങൾക്ക് മുൻപ് ഒരു പ്രഭാതം... "ടിക്കറ്റ്.... ടിക്കറ്റ്‌....ടിക്കറ്റ് കിട്ടാത്തവരുണ്ടോ.... " സുഖകരമായ നിദ്രയിൽ നിന്നും അമലിനെ ഉണർത്തിയത് കണ്ടക്ടറുടെ കോലാഹലമായിരുന്നു.... അവൻ പുറത്തേക്ക് നോക്കി.... നല്ല മഞ്ഞ്.... മരങ്ങൾക്കിടയിലൂടെ മലയിലൽ അതിങ്ങനെ പെയ്തിറങ്ങുന്നു.... ഷട്ടർ

💬 Comments

View all comments