0%

Chapter Title : അനുരാഗപുഷ്പങ്ങൾ [രുദ്ര]

Author : Kambikathakal Read All Parts 905
തുറന്നപ്പോൾ തണുപ്പ് അകത്തേക്ക് അരിച്ചിറങ്ങി.... കൈകൾ അവൻ ഒന്നുകൂടി ശരീരത്തിലേക്ക് ചേർത്തു പിടിച്ചു.... അവൻ പോക്കറ്റിൽ നിന്നും ഫോൺ എടുത്ത് അമ്മയെ വിളിച്ചു.... " ഹലോ..... ഞാൻ എത്താറായമ്മേ.... ആ... ഒരാഴ്ച കഴിഞ്ഞേ വരൂന്ന് പറഞ്ഞതല്ലേ... പിന്നെ എന്താ ഒരു ചോദ്യം... മ്മ് ശരി.... " അപ്പോളേക്കും ബസ് സ്റ്റാൻഡിൽ എത്തിയിരുന്നു.... ബസ്സിൽ നിന്നും ഇറങ്ങിയപ്പോളേ അവനെ കാത്ത് നിൽക്കുന്ന അരവിന്ദിനെ അവൻ കണ്ടു.... അവർ രണ്ടുപേരും കോളേജിൽ ഒരുമിച്ചാണ്..... അവനെ കണ്ടപാടെ അരവിന്ദ് ഓടി അടുത്തേക്ക് വന്നു.... " എന്റെ പൊന്നളിയാ.... പെണ്ണുങ്ങളെ വീട്ടിൽ നിന്ന് എവിടെങ്കിലും വിടാൻ ഇത്രയും പ്രശ്നമില്ലല്ലോടാ.... നിന്റെ കാര്യം അതിലും കഷ്ടമാണല്ലോ.... എന്റെ ചേച്ചിയുടെ കല്യാണത്തിന് നീ ഒന്ന് വരാൻ എത്ര പ്രാവശ്യം ഞാൻ നിന്റമ്മയെ വിളിക്കച്ചൂന്ന് വല്ല കണക്കുമുണ്ടോ..??.. " " ഞാൻ നിന്നോട് ആദ്യമേ ഇതൊക്കെ പറഞ്ഞതല്ലേ.... അച്ഛൻ വല്യ താല്പര്യം ഉണ്ടായിട്ടല്ല.... എന്റെയും അമ്മയുടെയും നിർബന്ധം കൊണ്ടാ ഇത്രെയെങ്കിലും പറ്റിയത്.... " " ആ മതി മതി.... വാ പോവാം... അവിടെ കല്യാണ ഒരുക്കങ്ങൾ നടക്കുവാ... അതിനിടയ്ക്കാ ഈ കൊച്ചു വെളുപ്പാൻ കാലത്ത്... നീ വന്നേ.... " അവർ രണ്ടുപേരുംകൂടി ബൈക്കിൽ അരവിന്ദിന്റെ വീട്ടിലേക്ക് തിരിച്ചു.... പട്ടണത്തിൽ നിന്നും ഏഴു കിലോമീറ്റർ ഉള്ളിലാണ് അവന്റെ നാട്.... ഒരു കൊച്ചു ഗ്രാമം... ചുറ്റുമുള്ള മനോഹരമായ കാഴ്ചകൾ അമലിന്റെ കണ്ണുകൾക്ക് വിരുന്നായി... ഇടവഴികളിലൂടെ കയറി അവർ വീട്ടിലെത്തി...
അമൽ മുറ്റത്ത് ഇറങ്ങി മൊത്തത്തിൽ എല്ലാം ഒന്ന് നോക്കി.... പണ്ടത്തെ സിനിമകളിലൊക്കെ കാണുന്ന നാലുകെട്ട് വീടിന്റെ ഒരു മാതൃക..... ചുറ്റും

💬 Comments

View all comments