0%

Chapter Title : അനുരാഗപുഷ്പങ്ങൾ [രുദ്ര]

Author : Kambikathakal Read All Parts 906
തെങ്ങിൻ തോപ്പുകൾ.... കണ്ണെത്താത്തിടത്തോളം നീണ്ടു കിടക്കുന്ന വയലുകൾ... മൊത്തത്തിൽ ഒരു പഴയ മലയാളം സിനിമ കണ്ട ഫീൽ.... " ഡാ... നീ ശരിക്കും ഇവിടുത്തെ ജന്മിയാണല്ലേ..." അമൽ അത്ഭുതത്തോടെ ചോദിച്ചു... " ഒന്ന് പോയെടാ.... വാ... തിരക്കായിരിക്കും... എന്നാലും നമ്മുക്ക് എല്ലാവരെയും പരിചയപെടാം... എന്റെ കോളേജിലെ ഒരേയൊരു കൂട്ടുകാരനെ കാണാനിരിക്കുവ എല്ലാവരും.... " അവൻ അമലിനെ അകത്തേക്ക് വിളിച്ചുകൊണ്ടു പോയി.... അത്യാവശ്യം നല്ല ആളുകൾ അവിടുണ്ട്.... പോരാത്തതിന് കൂട്ട് കുടുംബവും.... അവൻ അരവിന്ദിന്റെ മുറിയിൽ ബാഗ് കൊണ്ടുപോയി വച്ചു... എന്നിട്ട് ഓരോരുത്തരെയായി പരിചയപ്പെട്ടു.... അച്ഛൻ, അമ്മ, ചേച്ചി, കൊച്ചച്ചൻ, കുഞ്ഞമ്മ, അവരുടെ മക്കൾ, പിന്നെ മുത്തച്ഛനും മുത്തശ്ശിയും... അത്രെയും ആളുകളാണ് അവിടെ താമസം... പിന്നെ അമ്മാവൻ അമ്മായി അങ്ങനെ കുറെ പേർ ഇപ്പോൾ വന്നിട്ടുണ്ട്... ചേച്ചിയുടെ കല്യാണ ആവശ്യത്തിനായി.... എല്ലാവരെയും പരിചയപ്പെട്ടു കഴിഞ്ഞപ്പോളേക്കും അമലും പരിചയപ്പെടുത്തി അരവിന്ദും ക്ഷീണിച്ചു... സമയം പതിനൊന്നു മണിയാവുകയും ചെയ്തു.... " ശോ... സമയം കുറെയായി... നീ പോയി കുളിച്ചിട്ട് വാ... നമ്മുക്ക് പന്തലുകാരെ ഒന്ന് കാണാൻ പോകാം... അകത്ത് ബാത്റൂമുണ്ട് അല്ലെങ്കിൽ കുളമുണ്ട്.... " " ആ... കുളത്തിലാകാം കുളി.... ഇവിടെ വരെ വന്നതല്ലേ.... " " എന്നാൽ നീ അങ്ങോട്ട് പൊയ്ക്കോ.... നേരെ പോയിട്ട് കിഴക്ക് ഭാഗത്തോട്ട് പോയാൽ മതി ... ഞാൻ കുളിച്ചതാ.... പിന്നെ പാന്റ് ഒന്നും പിടിച്ചു കേറ്റണ്ട.... ഞാൻ മുണ്ട് തരാം... തോർത്തും കൊണ്ട് പൊയ്ക്കോ.... " അമൽ ചിരിച്ചുകൊണ്ട് അവൻ കാണിച്ച വഴിയിൽ കുളക്കടവിലേക്ക് പോയി... അത്രയും വെള്ളം കണ്ട സന്തോഷത്തിൽ അവൻ ഒന്നും

💬 Comments

View all comments