Chapter Title : അനുരാഗപുഷ്പങ്ങൾ [രുദ്ര]
നോക്കാതെ അതിലേക്ക് എടുത്ത് ചാടി.... അവൻ എടുത്ത് ചാടിയതും എന്തോ ഒരു സാധനം അവന്റെ ദേഹത്ത് തട്ടി.... അവൻ ഞെട്ടി മുകളിലേക്ക് വന്നതും ഒരു പെൺകുട്ടി കഴുത്തറ്റം വെള്ളത്തിൽ നിൽക്കുന്നതാണ് കണ്ടത്.... കരയാൻ വെമ്പുന്ന കണ്ണുകളുമായി അവൾ കൈകൾ മാറിലേക്ക് പിണച്ചു വച്ചിരുന്നു.... അവളുടെ കരിനീല മിഴികൾ അവന്റെ കണ്ണുകളുമായി ഒരു നിമിഷം ഉടക്കി....
പെട്ടന്ന് അമൽ അവന്റെ കണ്ണുകൾ രണ്ടും കൈ വച്ചു പൊത്തി തിരിഞ്ഞു നിന്നു.... ചുറ്റും നിശബ്ദത തളംകെട്ടി കിടന്നു.... അതിനെ കീറി മുറിച്ചുകൊണ്ട് ഒരു ഏങ്ങലടി ഉയർന്നു കേട്ടു.... അവൻ തിരിഞ്ഞു നോക്കിയപ്പോൾ കാണുന്നത് തുണിയെല്ലാം വാരിചുറ്റി പടവുകൾ ഓടിക്കയറുന്ന അവളെയാണ്..... എന്ത് ചെയ്യണമെന്ന് അറിയാതെ അവൻ കുളത്തിൽ തന്നെ നിന്നു....ഈ വീട്ടിലെ ആരുടെയെങ്കിലും മകളായിരിക്കും.... അവിടെ നിന്നും എല്ലാവരും കൂടി അവനെ അടിച്ചിറക്കുന്ന ദൃശ്യം ഒരു നിമിഷം അവന്റെ മുന്നിലൂടെ പാഞ്ഞു.... അവൻ പെട്ടന്ന് കുളത്തിൽ നിന്നും കയറി തല തുവർത്തി കൊണ്ടു പടവുകൾ ഓടി കയറി.... മുകളിൽ ചെന്നപ്പോൾ അരവിന്ദ് മുണ്ടുമായി വരുന്നു....
" ആഹാ.... നീ ആളുകൊള്ളാല്ലൊ.... പെണ്ണുങ്ങളുടെ കുളിക്കടവിലാണോടാ കുളിച്ചെ??? .... കിഴക്കോട്ടു പോകാൻ പറഞ്ഞപ്പോ പടിഞ്ഞാറോട്ടാണോ പോയത്... "
"നിന്റെ കിഴക്കും പടിഞ്ഞാറും.... ഇവിടെ വരുമ്പോൾ വടക്കുനോക്കിയന്ത്രം കൊണ്ടുവരാൻ ഞാൻ മറന്നുപോയി... അവന്റെ ഒടുക്കലത്തെ കിഴക്ക്.... "
അമൽ അരവിന്ദിനെ വാ തോരാതെ എന്തൊക്കെയോ പറഞ്ഞു.....
" ഇതെന്താടാ തല തണുത്തപ്പോൾ നിനക്ക് പ്രാന്തായോ.... ഇന്നാ നനഞ്ഞത് മാറ്റി ഇതുടുത്തിട്ട് വാ.... കഴിച്ചിട്ട് ഇറങ്ങാം... "
അരവിന്ദ് മുണ്ട് അവന്റെ കയ്യിൽ കൊടുത്തിട്ട് തിരിഞ്ഞു
💬 Comments
View all comments