Chapter Title : അനുരാഗപുഷ്പങ്ങൾ [രുദ്ര]
നടന്നു.... കുറച്ചു നേരം കൂടി ആ നിൽപ്പ് നിന്നിട്ട് അമലും റൂമിലേക്ക് നടന്നു.... അപ്പൊളും ആ പെണ്ണ് ഏതാണെന്നുള്ള സംശയം അവന്റെ ഉള്ളിൽ കിടന്നിരുന്നു.... റൂമിൽ ചെന്ന് ഡ്രെസ്സും മാറി ഒരു മുണ്ടും ഷർട്ടും ഇട്ട് അവൻ പുറത്തേക്ക് ഇറങ്ങി...
' ഭാഗ്യം... പ്രശ്നങ്ങൾ ഒന്നുമില്ല.... അപ്പൊ ആരും ഒന്നും അറിഞ്ഞില്ലേ.... '
മനസ്സിൽ വിചാരിച്ചുകൊണ്ട് അവൻ അരവിന്ദിന്റെ റൂമിലെത്തി....
" ആഹ്.... നീ വന്നോ.... വാ കഴിക്കാം... "
രണ്ട് പേരും ഡൈനിങ്ങ് റൂമിലേക്ക് ചെന്നു.... അവിടെ അത്യാവശ്യം പെണ്ണുങ്ങൾ ഒക്കെ ഉണ്ടായിരുന്നു... അമൽ എല്ലാവരെയും ഒന്ന് ചിരിച്ചു കാണിച്ചിട്ട് കസേരയിൽ ഇരുന്നു....
" അമ്മേ.... വേഗം വന്നേ.... വിശക്കുന്നു... ഇത് കഴിഞ്ഞ് കുറെ പണിയുള്ളതാ... "
അരവിന്ദ് കസേരയിൽ ഇരുന്നുകൊണ്ട് ഉറക്കെ വിളിച്ചു പറഞ്ഞു.... അപ്പോളേക്കും അമ്മ ഒരു കാസറോളുമായി ചിരിച്ചുകൊണ്ട് എത്തി... അമലും ഒന്ന് ചിരിച്ചു....
" ഇന്ദു.... കറിയിങ്ങട് കൊണ്ട് വരു..."
അമ്മ അടുക്കളയിലേക്ക് നോക്കി വിളിച്ചു പറഞ്ഞു.... അമലും ആ ഭാഗത്തേക്ക് നോക്കി... വരുന്ന ആളെ കണ്ടപ്പോൾ അവന്റെ ഉള്ളൊന്ന് കിടുങ്ങി....
പതിനേഴു പതിനെട്ടു തോന്നിക്കുന്ന ഒരു പെൺകുട്ടി.... പച്ച നിറത്തിലെ ഒരു ദാവണി അണിഞ്ഞു തലയിൽ ഈറനുള്ള ഒരു തോർത്ത് കെട്ടിയിട്ടുണ്ട്.... ഒന്ന് രണ്ട് മുടിയിഴ മുഖത്ത് വീണു കിടക്കുന്നു.... ആർക്കും ഇഷ്ടം തോന്നുന്ന ഒരു കുട്ടിത്തമുള്ള മുഖം.... ഒരു കൊച്ചു സുന്ദരി.... അമൽ കണ്ണിമ വെട്ടാതെ അവളെ നോക്കി കൊണ്ടിരുന്നു.... പെട്ടന്ന് കുളത്തിൽ നിന്നും പേടിച്ചു ഓടി പോയ അവളുടെ നിറഞ്ഞ കരിനീല കണ്ണുകൾ അവന്റെ ശ്രദ്ധയിൽ
💬 Comments
View all comments