Chapter Title : അനുരാഗപുഷ്പങ്ങൾ [രുദ്ര]
പെട്ടു.....
"ദൈവമേ ആ കുട്ടി.... "
ആത്മഗതമാണെങ്കിലും അറിയാതെ അത് പുറത്ത് വന്നു പോയി... അതു കേട്ടപ്പോൾ അവളും ഒന്ന് പരുങ്ങി....
" ഏഹ്.... ഏത് കുട്ടി.... നീ ഇവളെ നേരത്തെ കണ്ടിട്ടുണ്ടോ.... "
അരവിന്ദ് പെട്ടന്ന് ചോദിച്ചു.... അതു കേട്ടപ്പോൾ അമലിനൊപ്പം അവളും ഒന്ന് ഞെട്ടി....
" യെ.... ഏതാ ഈ കുട്ടിന്ന് ചോദിച്ചതാ.... നീ പരിചയപെടുത്തിയില്ലല്ലോ.... "
ആദ്യത്തെ പതർച്ച മറച്ചുകൊണ്ട് അവൻ പറഞ്ഞു....
" ഇവളും എന്റെ ഒരു അനിയത്തികുട്ടിയായിട്ട് വരും.... ഇന്ദു.... ഇന്ദുട്ടി.... അല്ലേടി.... "
അരവിന്ദ് ചിരിച്ചുകൊണ്ട് അവളെ നോക്കി പറഞ്ഞു.... അവളുടെ മുഖം തെളിയുന്നത് അമൽ വ്യെക്തമായി കണ്ടു... ആ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു... അതെ സമയം അമ്മയുടെ മുഖം ഇരുളുന്നതും അവൻ ശ്രദ്ധിച്ചു....
" മതി... മതി... കറിയിങ്ങ് തന്നിട്ട് നീ അടുക്കളയിലോട്ട് പൊയ്ക്കോ... അവിടെ ഇനിം പണിയിണ്ട്... "
അമ്മ പെട്ടന്ന് പറഞ്ഞു.... അവൾ കറി അവിടെ വച്ചിട്ട് ധാവണിയും ചുരുട്ടി പിടിച്ച് തിരിച്ചു പോയി... ഈ സമയമത്രയും അമൽ അവളെ തന്നെ നോക്കി ഇരിക്കുകയായിരുന്നു..... അടുക്കളയിലേക്ക് മറയും മുൻപ് അവളും ഒന്ന് തിരിഞ്ഞു നോക്കി.... അവൻ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു... അതു കണ്ടപ്പോൾ അവൾ പെട്ടെന്ന് മുഖം തിരിച്ചു കളഞ്ഞു....
' നോക്കിയത് പിടിച്ചില്ലന്ന് തോന്നുന്നു.... '
അവൻ മനസ്സിൽ പറഞ്ഞു...." നീ എന്താടാ പിറുപിറുക്കുന്നെ.... കുറെ നേരമായല്ലോ.... "
അരവിന്ദ് ചോദിച്ചു...
" യെ.... എല്ലാം നന്നായിട്ടുണ്ടെന്നു പറയുവായിരുന്നു.... "
അമൽ ചിരിച്ചുകൊണ്ട് പറഞ്ഞു .....
" മ്മ്.... കഴിച്ചിട്ട്
💬 Comments
View all comments