0%

Chapter Title : അനുരാഗപുഷ്പങ്ങൾ [രുദ്ര]

Author : Kambikathakal Read All Parts 1K
" മ്മ്... അല്ലെങ്കിലും ഞാൻ സമ്മതിക്കില്ല.... അത് കഞ്ചാവ് ഒക്കെ ഇട്ട് ഉണ്ടാക്കിതാണെന്ന കേട്ടെ..... എന്തിനാ വെറുതെ ആരോഗ്യം കളയുന്നെ..... " 'അപ്പോൾ മദ്യപാനം തുടങ്ങിട്ട് കാര്യമില്ല.... ഇവൾ നിർത്തിക്കും '
അവൻ മനസ്സിലോർത്തു.....അധികം വൈകാതെ മഴ തോർന്നു..... കറക്കം മതിയാക്കി രണ്ടു പേരും തിരികെ നടന്നു..... പാടത്ത് നിന്നും റോഡിലേക്ക് കയറിയതും ഒരു ജീപ്പ് അവരുടെ മുന്നിൽ വന്ന് നിന്നു.... " അല്ല.... ആരാ ഇത്.... ഇന്ദുവോ.... എന്താണ് ഇവിടൊക്കെ..... സാധാരണ ഒന്ന് കാണാൻ വല്യ പാടാണല്ലോ.... " ഡ്രൈവിങ് സീറ്റിൽ നിന്നും മീശയും താടിയും വളർത്തിയ ഒരാൾ തല പുറത്തേക്ക് നീട്ടിക്കൊണ്ട് ചോദിച്ചു.... വായ നിറയെ മുറുക്കാൻ ആയത് കൊണ്ട് സംസാരം അവ്യക്തമായിരുന്നു..... അയാളെ കണ്ടപാടെ ഇന്ദുവിന്റെ മുഖം ചുളിഞ്ഞത് അമൽ ശ്രദ്ധിച്ചു.... അയാളോടുള്ള അവളുടെ നീരസം ആ മുഖത്ത് വ്യക്തമായിരുന്നു..... " ഇന്ദു.... വന്നേ.... നമ്മുക്ക് പോകാം.... " അവൻ പെട്ടന്ന് മുന്നോട്ട് വന്ന് അവളുടെ കൈയിൽ പിടിച്ചുകൊണ്ട് നടന്നു.... ഇടയ്ക്ക് ഒന്ന് തിരിഞ്ഞു നോക്കിയപ്പോൾ അയാൾ അവനെ ദേഷ്യത്തോടെ നോക്കിക്കൊണ്ട് മുറുക്കാൻ തുപ്പിക്കളയുന്നത് അവൻ കണ്ടു.... " ആരാ അയാൾ???.. " കൈയിലെ പിടി വിട്ടുകൊണ്ട് അവൻ ചോദിച്ചു..... അപ്പോളാണ് അവൻ ശ്രദ്ധിച്ചത്.... കൈയിൽ പിടിച്ച സമയം തൊട്ട് ഇപ്പോൾ വരെയും വല്ലാത്ത ഒരു ഭാവത്തിൽ അവൾ അവനെ നോക്കിക്കൊണ്ടിരിക്കുകയാണ്.... ഒരു സ്വപ്ന ലോകത്തിലെന്ന പോലെ .... പിടി വിട്ടിട്ടുപോലും അവൾ കണ്ണുകൾ അവനിൽ നിന്നും പിൻവലിച്ചിട്ടില്ല.... " അതേ.... താൻ ചോദിച്ചത് കേട്ടില്ലേ???... ആണയാൾ എന്ന്???... " അവൻ അവളെ

💬 Comments

View all comments