0%

Chapter Title : അനുരാഗപുഷ്പങ്ങൾ [രുദ്ര]

Author : Kambikathakal Read All Parts 1K
ഒന്ന് തട്ടിക്കൊണ്ട് ഒന്നുകൂടി ചോദിച്ചു.... " ആഹ്... അയാൾ.... അയാൾ രാജു.... ഇവിടുത്തെ ഒരു മുതലാളിയാ.... കുറേ ബസ് ഒക്കെയുണ്ടെന്ന് പറയുന്നത് കേട്ടു.... വൃത്തികെട്ടവൻ..... എപ്പോഴും ഒരു വല്ലാത്ത നോട്ടവും സംസാരവുമാ.... എനിക്ക് പേടിയാ.... കാണുമ്പോളെ വഴി മാറി പോകും.... " പറഞ്ഞു തീർന്നപ്പോളേക്കും അവർ വീട്ടുപടിക്കൽ എത്തിയിരുന്നു..... ഉമ്മറത്ത് തന്നെ അരവിന്ദിന്റെ അച്ഛൻ നിൽക്കുന്നുണ്ടായിരുന്നു..... ":മോൻ ഇതെവിടെയായിരുന്നു...??... ഞാൻ എവിടൊക്കെ തിരഞ്ഞു???.. " അത് അച്ഛാ.... ഞാൻ വയലൊക്കെ ഒന്ന് കാണാൻ ഇറങ്ങിയതാ.... എന്തിനാ അച്ഛൻ എന്നെ തിരക്കിയത്???.... " " അത്.... മോന്റെ വീട്ടിൽ നിന്നും അമ്മ വിളിച്ചിരുന്നു..... എത്രയും പെട്ടന്ന് അങ്ങോട്ട് ചെല്ലാൻ പറഞ്ഞു..... മോന്റെ അച്ഛൻ എന്തോ അത്യാവശ്യമുണ്ടെന്ന് പറഞ്ഞുത്രെ.... " തിരിച്ച് ചെല്ലാൻ പറഞ്ഞ് ഒരു ഫോൺ പ്രതീക്ഷിച്ചിരുന്നെങ്കിലും അത് ഇത്ര നേരത്തെ വരുമെന്ന് അവൻ വിചാരിച്ചിരുന്നില്ല..... ഇന്ദുവിന്റെ മുഖത്ത് വീണ്ടും ഒരു വിഷാദം വന്നു നിറഞ്ഞിരുന്നു.... ഇത്രയും നേരത്തെ പോവുകയാണോ എന്ന ഭാവം.... പറയാൻ ഒരുപാട് ബാക്കി വച്ചിട്ടുള്ളതുകൊണ്ട് പോകാൻ അവനും മടിയായിരുന്നു..... പക്ഷെ വിളിച്ചിട്ട് ചെന്നില്ലെങ്കിൽ അച്ഛൻ ഇങ്ങോട്ട് വരും.... അത് അത്ര നല്ലതാകില്ലന്ന് അവന് ബോധ്യമുണ്ടായിരുന്നു..... അതുകൊണ്ട്
കൂടുതലൊന്നും ചിന്തിക്കാതെ അവൻ പോകാൻ റെഡിയാകാൻ തുടങ്ങി.... മുറിക്കു പുറത്തിറങ്ങുമ്പോൾ നനഞ്ഞ കണ്ണുകളുമായി അവനെ കാത്ത് ഇന്ദുവുണ്ടായിരുന്നു..... അവൾക്ക് വേണ്ടി കൈയിൽ കരുതിയിരുന്ന സമ്മാനപ്പൊതി അവൻ അവളുടെ കൈകൾ പിടിച്ച് വച്ചുകൊടുത്തു.... " ഒരുപാട് ആലോചിച്ചിട്ട്‌ ഇന്ദുവിന് വേണ്ടി വാങ്ങിയതാണ്.... വേണ്ടന്ന് പറയരുത്.... " അവൻ ബാഗുമായി പതിയെ പുറത്തേക്ക് നടന്നു.... " അധികം വൈകാതെ ഞാൻ

💬 Comments

View all comments