Chapter Title : അനുരാഗപുഷ്പങ്ങൾ [രുദ്ര]
അതൊക്കെയുണ്ട് മോനെ.... എവിടെ എല്ലാവരും???.... ആരെയും കാണുന്നില്ലല്ലോ??... "
ചുറ്റും കണ്ണുകൾ ഓടിച്ചുകൊണ്ട് അവൻ ചോദിച്ചു.....
" അമ്മ തൊടിയിൽ എന്തോ ആവശ്യത്തിന് പോയി.... അച്ഛൻ ക്ഷേത്രത്തിലും.... അവിടെ ഉത്സവം കൊടിയേറാൻ പോകുവാ.... "
പക്ഷെ അപ്പോളും അമൽ പ്രതീക്ഷിച്ച ആളെ പറ്റി അവൻ ഒന്നും പറഞ്ഞില്ല....
" അപ്പോ ഇന്ദുവോ???... "
സഹികെട്ട് അവൻ തന്നെ ചോദിച്ചു...
"അവൾക്ക് രണ്ടു ദിവസമായിട്ട് ചെറിയ പനി.... ഇപ്പൊ കുറഞ്ഞിട്ടുണ്ട്.... പക്ഷെ ആൾ കിടക്കുവാ.... അടുക്കളയിൽ കയറി പോകരുതെന്നാ അമ്മയുടെ ഓഡർ... "
അരവിന്ദ് പറഞ്ഞു കഴിഞ്ഞപ്പോളെക്കും ബാഗുകൾ എല്ലാം അവനെ ഏൽപ്പിച്ച്
അമൽ അകത്തെക്ക് കയറി അവളുടെ മുറിയിലേക്ക് നടന്നു..... അവിടെ മൂടി പുതച്ച് അവൾ കിടക്കുന്നുണ്ടായിരുന്നു.... അവൻ അടുത്തുള്ള കസേരയിൽ ഇരുന്ന് പതിയെ അവളുടെ തലയിൽ തലോടി.... അവൾ കണ്ണുകൾ തുറന്ന് അവനെ ഒന്ന് നോക്കി.... ഒന്ന് പുഞ്ചിരിച്ച ശേഷം വീണ്ടും കണ്ണുകളടച്ചു.... പെട്ടന്ന് അവൾ കണ്ണുകൾ വലിച്ചു തുറന്ന് ചാടി എഴുന്നേറ്റു.....
" അമലേട്ടൻ.... അമലേട്ടൻ ഇവിടെ... എപ്പോ.... പെട്ടന്ന് വരാന്ന് പറഞ്ഞു പോയിട്ട്.... എത്ര നാളായിന്ന് അറിയാമോ.. "
അവനെ കണ്ട സന്തോഷത്തിൽ അവൾ കൈകൾ അവന്റെ മുഖത്ത് വച്ചുകൊണ്ട് എന്തൊക്കെയോ ചോദിച്ചു..... അവളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു...
" ഞാൻ ഇങ്ങ് വന്നില്ലേ.... ചെയ്തു തീർക്കാൻ കുറേ കാര്യങ്ങൾ ഉണ്ടായിരുന്നു..... ഇനി ഇങ്ങനെ ഉണ്ടാവില്ല.... ഇനിയങ്ങോട്ട് എന്നും ഇന്ദുവിനൊപ്പം കാണും..... "
അവളുടെ കൈകളിൽ പിടിച്ചുകൊണ്ട് അവൻ പറഞ്ഞു.... ഒരു ചുമയുടെ ശബ്ദം കേട്ടാണ് അവർ അകന്നത്.... നോക്കിയപ്പോൾ വാതിലിൽ ചാരി അരവിന്ദ്
💬 Comments
View all comments