Chapter Title : അനുരാഗപുഷ്പങ്ങൾ [രുദ്ര]
നിൽക്കുന്നു....
" ഞങ്ങൾ കുറച്ചു പേർ ഇവിടെയൊക്കെയുണ്ട്.... ആ ബോധം ഒക്കെ വേണം.... "
അവൻ അല്പം ഗൗരവത്തിൽ പറഞ്ഞു.... ഇന്ദു പെട്ടന്ന് ചായ എടുക്കാമെന്ന് പറഞ്ഞ് അവിടെ നിന്നും രക്ഷപെട്ടു.... അമലിന്റെ മുഖത്ത് കള്ളം പിടിക്കപ്പെട്ട കുട്ടിയുടെ ഭാവമായിരുന്നു....
" ഇനി നിനക്കെന്താ പറയാനുള്ളത്.... വീട്ടിൽ കയറ്റി താമസിപ്പിച്ചതിന്റെ പ്രതിഫലമാണിതെന്നോ???... "
അരവിന്ദ് ദേഷ്യത്തോടെ അമലിനോട് ചോദിച്ചു....
" ഡാ... അത്... ഞാൻ... നിന്നോട്.... "
അമൽ വിക്കി വിക്കി എന്തൊക്കെയോ പറഞ്ഞു.. .
" എന്താടാ.... ഇനി എന്താണ് നിനക്ക് പറയാനുള്ളത്???... "
അരവിന്ദ് ദേഷ്യത്തിൽ തന്നെയായിരുന്നു...
" എനിക്ക് കണ്ട അന്ന് തൊട്ടേ ഇന്ദുവിനെ ഇഷ്ടമാടാ..... മനസ്സിന്നു പോകുന്നില്ല.... അവളെ കാണാൻ വേണ്ടിയാ ഞാൻ ഓരോ കാരണം പറഞ്ഞ് ഇങ്ങോട്ട് വന്നുകൊണ്ടിരിന്നത്..... "
അമൽ പറഞ്ഞൊപ്പിച്ചു....
" നീ നല്ലപോലെ ആലോചിച്ചിട്ടാണോ പറയുന്നത്.... നിന്റെ അച്ഛൻ അറിഞ്ഞാൽ എന്താ നടക്കാൻ പോകുന്നതെന്ന് അറിയാല്ലോ അല്ലേ.... "
" നല്ലപോലെ ആലോചിച്ചു.... അവളെ മറക്കാൻ പറ്റുമോന്ന് ഞാൻ നോക്കിതാടാ.... പറ്റുന്നില്ല.... ഇതിനൊരു തീരുമാനം ഉണ്ടാക്കാനാ ഈ വരവ് തന്നെ.... "
"എന്ത് തീരുമാനം???.... "
"എനിക്കൊരു ജോലി ശരിയായി എറണാകുളത്ത്.... അത്യാവശ്യം സാലറി ഒക്കെയുണ്ട്.... അവിടെ ഒരു ഫ്ലാറ്റും കൂടി എടുത്തിട്ട് ഇന്ദുവിനെ അങ്ങോട്ട് കൊണ്ടുപോകാൻ.... അതിന് എല്ലാവരുടെയും സമ്മതം വാങ്ങാൻ വന്നതാണ് ഞാൻ.... "
ടെൻഷനോടെ അവൻ അരവിന്ദിന്റെ മുഖത്തേക്ക് നോക്കി.... അവൻ ആകെ ഞെട്ടി തരിച്ചു നിൽക്കുകയായിരുന്നു.... അരവിന്ദ് പതിയെ അവന്റെ അടുത്തേക്ക് വന്നു..... അവനെ ഇറുകെ പുണർന്നു ....
"
💬 Comments
View all comments