0%

Chapter Title : അനുരാഗപുഷ്പങ്ങൾ [രുദ്ര]

Author : Kambikathakal Read All Parts 1K
സന്തോഷമായടാ..... ഒരുപാട് സന്തോഷമായി.... അവളുടെ ജീവിതം ഓർത്ത് എനിക്ക് ഒരു ടെൻഷൻ ഉണ്ടായിരുന്നു..... ഇതോടെ അത് മാറി.... നീ ധൈര്യമായി മുന്നോട്ടു പോക്കോടാ.... ഞാനുണ്ട് കൂടെ....."
അരവിന്ദിന്റെ കണ്ണുകൾ ഈറനായിരുന്നു...." പക്ഷെ ഒരു പ്രശ്നമുണ്ട്.... " അരവിന്ദിനെ പിടിച്ചു മാറ്റിക്കൊണ്ട് അമൽ പറഞ്ഞു.... " എന്താടാ??... " അവൻ ആകുലതയോടെ അമലിനെ നോക്കി.... " എനിക്ക് ഇന്ദുവിനെ ഇഷ്ടമാണെന്ന് ഞാൻ അവളോട് പറഞ്ഞിട്ടില്ല..... " അവൻ വളിച്ച മുഖത്തോടെ പറഞ്ഞു... അത് കേട്ടപ്പോൾ അരവിന്ദിന് ചിരിയാണ് വന്നത്..... അവൻ ആർത്തു ചിരിച്ചു.... " നീ എന്താടാ മണ്ടനാണോ.... അവൾക്ക് നിന്നെ ഇഷ്ടമാണെന്ന് നൂറു ശതമാനം ഉറപ്പല്ലേ.... രണ്ടു പേരെയും ഞാൻ ശ്രദ്ധിക്കാൻ തുടങ്ങിട്ട് നാൾ കുറച്ചായി..... ആരെയും ഫോൺ ചെയ്യാത്ത ഇന്ദു അന്ന് ഞാൻ കാലൊടിഞ്ഞ് കിടന്നപ്പോൾ നിന്നെ വിളിച്ചില്ലേ..... അന്ന് തുടങ്ങിയ സംശയമാ.... പിന്നെ നിന്റെ ഫോൺ കാളുകൾ വരുമ്പോൾ അവളുടെ ഒരു നോട്ടവും വെപ്രാളവും.... അത് പോലെ ഒന്നുമല്ലാത്ത രീതിയിൽ നീ അവളുടെ വിശേഷങ്ങൾ ചോദിക്കുന്നതും.... ഞാൻ നിന്നോട് അവളെ പറ്റി പറയുന്നത് കേൾക്കുമ്പോൾ അവളുടെ മുഖത്ത് വരുന്ന നാണവും.... പിന്നെ ഇന്ന് പെട്ടന്ന് നിന്നെ കണ്ടപ്പോൾ അവളുടെ വായിൽ നിന്നും വീണത് കേട്ടില്ലേ.... ഇത്രയും ഒക്കെ പോരെ മോനെ..... " അരവിന്ദ് പറഞ്ഞപ്പോൾ അമലിന്റെ മുഖത്തും ഒരു ചിരി വന്നു.... " എന്നാലും അവളോട് ഒന്ന് ചോദിക്കണം.... അല്ലെങ്കിൽ ഒരു സമാധാനം കിട്ടില്ല.... അല്ലടാ ഇത്രയൊക്കെ മനസ്സിലായിട്ടും നീ എന്താ എന്നോട് ഒന്നും ചോദിക്കാതിരുന്നേ...??.. " അമൽ അവന്റെ സംശയം ചോദിച്ചു ..

💬 Comments

View all comments