Chapter Title : അനുരാഗപുഷ്പങ്ങൾ [രുദ്ര]
" പേടിയാരുന്നടാ.... എന്റെ കുഞ്ഞി പെങ്ങൾ അല്ലെ അവൾ.... അവളുടെ മനസ്സ് വിഷമിക്കുമോന്ന്.... പിന്നെ നിന്റെ വീട്ടിൽ ഉണ്ടാകാൻ പോകുന്ന പ്രശ്നങ്ങളും..... പക്ഷെ ഇതിനുവേണ്ടിയാണ് ക്ലാസ്സ് കഴിയുന്നതിനു മുൻപേ തന്നെ നീ എല്ലാ കമ്പനിയിലും റെസ്യുമെ അയച്ചതെന്ന് ഞാൻ വിചാരിച്ചില്ല.... ഇട്ടു മൂടാൻ സ്വത്ത് ഉള്ളവന്റെ ഭ്രാന്ത് എന്നെ വിചാരിച്ചുള്ളു... "
" സ്വന്തം കാലിൽ നിൽക്കാതെ എങ്ങനാടാ വന്നു പെണ്ണ് ചോദിക്കുന്നെ... അതാ ഞാൻ.... നിന്റെ സപ്പോർട്ട് ഇല്ലാതെ ഒന്നും നടക്കില്ല.... അറിയാല്ലോ.... പെണ്ണ് ചോദിക്കാൻ വീട്ടിൽ നിന്നും ആരും വരില്ല.... അമ്മ സമ്മതിക്കും.... പക്ഷെ അച്ഛനറിഞ്ഞാൽ..... "
അമൽ നെടുവീർപ്പിട്ടു.....
" നമ്മുക്ക് നോക്കാടാ.... ആദ്യം നീ പറഞ്ഞതുപോലെ എന്റെ അനിയത്തികുട്ടീടെ സമ്മതം വാങ്ങ്.... പിന്നെ വീട്ടുകാരോട് പറയാം.... നീ ധൈര്യമായിരിക്ക്..... ഇനി ഒളിക്കച്ചോടാൻ ആണെങ്കിലും ഞാനുണ്ട് കൂടെ.... "
അരവിന്ദ് അവന്റെ തോളിൽ തട്ടിക്കൊണ്ട് പറഞ്ഞു..... എന്നിട്ട് സ്വന്തം റൂമിലേക്ക് പോയി..... അമലും അവന്റെ റൂമിലേക്ക് നടന്നു.....
അധികം താമസിക്കാതെ ഇന്ദു ചായയുമായി അമലിന്റെ റൂമിലെത്തി....
" പനി കുറവുണ്ടോടോ??.... "
ചായ വാങ്ങി കുടിക്കുന്നതിനിടെ അവളോട് അവൻ ചോദിച്ചു.... അവളുടെ മറുപടി ഒരു മൂളലിൽ ഒതുങ്ങി....
" തനിക്ക് എന്നോട് ഒന്നും ചോദിക്കാനില്ല??... "
അതിന് അവൾ നാണത്തോടെ തല താഴ്ത്തി.....
" നേരത്തെ ഞാൻ പറഞ്ഞത് വെറുതെയല്ല കെട്ടോ.... "
അവൻ അവളുടെ മുഖം കൈകൾ കൊണ്ട് ഉയർത്തിക്കൊണ്ട് പറഞ്ഞു....." ഇനി എന്നും ഞാൻ ഇന്ദുവിനൊപ്പം ഉണ്ടാകും.... "
ഒരു ചിരിയോടെ അവൻ അത് പറഞ്ഞപ്പോൾ ആ കണ്ണുകളെ നേരിടാനാകാതെ
💬 Comments
View all comments