Chapter Title : അനുരാഗപുഷ്പങ്ങൾ [രുദ്ര]
അവൾ ചിരിയോടെ പുറത്തേക്ക് ഓടി....
അമൽ ഡ്രസ്സ് മാറി ചായ കപ്പുമായി ഉമ്മറത്ത് അരഭിത്തിയിൽ വന്നിരുന്നു.... പുറത്ത് ചെറുതായി മഴ പെയ്യുന്നുണ്ടായിരുന്നു.... കുറച്ചു നേരം കഴിഞ്ഞപ്പോൾ ഇന്ദുവും അപ്പുറത്തേക്ക് മാറി ഇരുന്ന് മഴ കാണാൻ തുടങ്ങി.... ഇടയ്ക്കിടെ രണ്ടുപേരും തമ്മിൽ തമ്മിൽ നോക്കി ചിരിക്കുന്നുണ്ടായിരുന്നു....
" എനിക്ക് എറണാകുളത്ത് ഒരു ജോലി ശരിയായിട്ടുണ്ട്.... രണ്ടു മൂന്ന് ദിവസത്തിനുള്ളിൽ ജോയിൻ ചെയ്യണം.... പോകുന്നതിന് മുൻപ് തന്നെയും വീട്ടുകാരെയും ഒന്ന് കാണണമെന്നും ചില കാര്യങ്ങൾ സംസാരിക്കണമെന്നും തോന്നി...."
നിശബ്ദതയ്ക്ക് വിരാമമിട്ട് അമൽ പറഞ്ഞു.... ഇന്ദു ഒരു നാണത്തോടെ അവൻ പറയുന്നത് കേട്ടുകൊണ്ടിരുന്നു....
" ഞാൻ ഇത് പലപ്പോഴും തന്നോട് ചോദിക്കാൻ ഇരുന്നതാണ്.... പറ്റിയില്ല.... ഇന്ദു.... തനിക്ക്.... എന്നെ.... "
" ആഹാ.... മോൻ ഇപ്പോ വന്നു.... "
അമൽ പറഞ്ഞു മുഴുവിപ്പിക്കും മുൻപേ അമ്മ അങ്ങോട്ടേക്ക് കയറി വന്നു....
" ഞാൻ.... ഞാൻ ഇപ്പൊ വന്നതേ ഉള്ളമ്മേ..... അമ്മ തൊടിയിൽ ആണെന്ന് അരവിന്ദ് പറഞ്ഞു.... "
അവൻ ബഹുമാന സൂചകമായി എഴുന്നേറ്റുകൊണ്ട് പറഞ്ഞു..... അപ്പോളേക്കും അച്ഛനും അവിടെയെത്തി.... അതോടെ ഇന്ദു പതിയെ അകത്തേക്ക് വലിഞ്ഞു.... അരവിന്ദിന്റെ അച്ഛനോടും അമ്മയോടും സംസാരിച്ചുകൊണ്ട് അമൽ ഉമ്മറത്തിരുന്നു.... അരവിന്ദും അതിൽ ചേർന്നു.... പക്ഷെ അപ്പോളൊന്നും അമലിന്റെ വരവിന്റെ ശരിക്കുമുള്ള ഉദ്ദേശത്തെ പറ്റി ഒന്നും തന്നെ അവർ പറഞ്ഞിരുന്നില്ല......
അച്ഛനും അമ്മയും അവിടെ നിന്നും മാറിയ ശേഷം അതിന് അവർ കൃത്യമായ ഒരു പ്ലാൻ ഉണ്ടാക്കി.....
അടുത്ത ദിവസം രാവിലെ അമൽ ഇന്ദുവുമായി ക്ഷേത്രത്തിൽ പോകുന്നു.... അവിടെ വച്ച് മനസ്സിലുള്ള കാര്യം അവൻ ഇന്ദുവിനോട് തുറന്നു
💬 Comments
View all comments