0%

Chapter Title : അനുരാഗപുഷ്പങ്ങൾ [രുദ്ര]

Author : Kambikathakal Read All Parts 1K
പറയുന്നു.... ശിവപാർവതിമാരെ സാക്ഷിയാക്കി ഇന്ദുവിന്റെ സമ്മതം വാങ്ങുന്നു.... അതേ സമയം അരവിന്ദ് വീട്ടിൽ കാര്യങ്ങൾ അവതരിപ്പിച്ച് അച്ഛന്റെയും അമ്മയുടെയും സമ്മതം വാങ്ങുന്നു.... പിന്നീട് അമൽ ജോലിക്ക് ജോയിൻ ചെയ്യുന്നു.... അധികം വൈകാതെ തിരിച്ചു വന്ന് ഒരു കുഞ്ഞു താലി ചാർത്ത്..... അത്രയും ആയിരുന്നു അവരുടെ പ്ലാൻ.... പക്ഷെ അധികം വൈകാതെ തന്നെ പ്ലാനിന് മാറ്റം വരുത്തേണ്ടി വന്നു..... അരവിന്ദിന് എറണാകുളത്ത് തന്നെയുള്ള ഏതോ ഒരു കമ്പനിയിൽ നിന്നും ഇന്റർവ്യൂ കാൾ വന്നു.... അതുകൊണ്ട് പ്ലാനിന് അൽപ്പം മാറ്റം വരുത്തി.... ക്ഷേത്രത്തിൽ പോക്ക് വൈകുന്നേരത്തേക്ക് മാറ്റി... രാവിലേ ഇന്റർവ്യൂവിന് പോയാൽ ഉച്ച കഴിഞ്ഞേ അരവിന്ദിന് തിരിച്ചു വരാൻ പറ്റുമായിരുന്നുള്ളു..... ആദ്യം അരവിന്ദിന്റെ കൂടെ പോകാം എന്ന് അമൽ കരുതിയെങ്കിലും പിന്നീട് ആ തീരുമാനം മാറ്റി..... ആകെ ഉള്ള ദിവസങ്ങൾ എങ്കിലും ഇന്ദുവിനടുത്ത് ചിലവഴിക്കാമെന്ന് അവൻ കരുതി ... അരവീന്ദ് രാവിലെ പോയിട്ട് വരുന്നത് വരെ അവൻ അവിടെ പോസ്റ്റായി നിൽക്കേണ്ടി വന്നു... എല്ലാം ഭംഗിയായി നടക്കണമെന്ന പ്രാർത്ഥനയോടെ അമൽ അന്ന് രാത്രി കഴിച്ചുകൂട്ടി.... പിറ്റേന്ന് വെളുപ്പിനെ തന്നെ അവൻ അരവിന്ദിനെ ടൗണിൽ കൊണ്ട് വിട്ടു.... ബസ് വരുന്നത് വരെ അമലും അവിടെ നിന്നു.... അന്നത്തെ കാര്യങ്ങളെ പറ്റി ആലോചിച്ച് ശരിക്കും ടെൻഷൻ അമലിനായിരുന്നു....
" ഡാ... നീ വേഗം ഇന്റർവ്യൂ തീർത്തിട്ട് വരണേ.... ഇനിക്ക് ഇവിടെ ഒരു സമാധാനവുമില്ല.... " ബസിൽ കയറുന്നതിന് മുൻപ് അമൽ അരവിന്ദിനോട് പറഞ്ഞു.... " നീ എന്തിനാടാ ടെൻഷൻ ആകുന്നെ.... അച്ഛനും അമ്മയും എന്ത് പറയുമെന്ന് വച്ചിട്ടാണോ.... അവർക്ക് നിന്നെ വല്യ കാര്യമാടാ.....

💬 Comments

View all comments