0%

Chapter Title : അനുരാഗപുഷ്പങ്ങൾ [രുദ്ര]

Author : Kambikathakal Read All Parts 1K
അവര് പറയുന്നത് ഞാൻ തന്നെ എത്ര തവണ കേട്ടിരിക്കുന്നു.... നീ ധൈര്യമായിട്ട് പൊയ്ക്കോ.... ഇന്ന് ഇതിനൊരു തീരുമാനം ഉണ്ടാക്കാം....." അരവിന്ദിന്റെ വാക്കുകളിലെ ഉറപ്പാണ് അവന് അൽപ്പം ആശ്വാസം കൊടുത്തത്.... തിരിച്ചു വരുന്ന വഴിയിൽ മുഴുവനും അവന്റെ ചിന്ത വീണ്ടും കാടുകയറാൻ തുടങ്ങി.... അച്ഛനും അമ്മയും എതിർത്താൽ എത്ര ഇഷ്ടമുണ്ടെന്നു പറഞ്ഞാലും ഇന്ദു അവന്റെ കൂടെ വരില്ലെന്ന് അവന് ഉറപ്പായിരുന്നു.... അങ്ങനെ ഓരോന്ന് ആലോചിച്ച് ബൈക്ക് ഓടിച്ചപ്പോൾ പെട്ടന്ന് വളവ് തിരിഞ്ഞ് ഒരു ജീപ്പ് അങ്ങോട്ടെത്തി.... പെട്ടന്നുള്ള വരവായതിനാൽ അവൻ ഒന്ന് പകച്ച് ബൈക്ക് വെട്ടിച്ചു അതിന്റെ ഫലമായി ബാലൻസ് പോയി നിലത്തു വീണു.... അമൽ വീണിടത്ത് നിന്നും ഒരു വിധം എഴുന്നേറ്റു.... ശരീരം എവിടെയൊക്കെയോ നീറുന്നുണ്ട് മുട്ട് അൽപ്പം പൊട്ടി.... കാലിന് എന്തോ വേദനയും..... അപ്പോളേക്കും ജീപ്പിൽ നിന്നും രണ്ട് ആളുകൾ പുറത്തേക്ക് വന്നു.... " ആഹാ.... ആ അരവിന്ദിന്റെ കൂട്ടുകാരൻ ചെക്കനല്ലേ നീ.... എന്താടാ ചവാൻ തീരുമാനിച്ചോ...." അവൻ ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി... ഒരു വെള്ള മുണ്ടും ഷർട്ടും ഇട്ട ഒരാൾ... ചുണ്ടിൽ എരിയുന്ന സിഗെരെറ്റ് .... പെട്ടന്ന് അവന്റെ മനസ്സിൽ കഴിഞ്ഞ തവണ വന്നപ്പോളുള്ള സംഭവം ഓർമ വന്നു... രാജു... " എന്താടാ ചെക്കാ... നിന്റെ നാവിറങ്ങിപ്പോയോ..... അതോ നീ ആ വീട്ടിലെ പെൺപിള്ളേരോടെ വാ തുറക്കത്തുള്ളോ... " അയാൾ വീണ്ടും എന്തൊക്കെയോ പറയുന്നുണ്ട്... കൂടെയുള്ളവൻ അത് കേട്ട് ചിരിക്കുന്നു.... അല്ലെങ്കിലും അത് പതിവാണല്ലോ.... ചിരിക്കാൻ വേണ്ടി കുറേ കൂട്ടാളികൾ.... അമലിന്റെ മുഖത്ത് അതോർത്ത് ചിരിയാണ് വന്നത്.... അവൻ ഒന്നും മിണ്ടാതെ ബൈക്ക്

💬 Comments

View all comments