Chapter Title : അനുരാഗപുഷ്പങ്ങൾ [രുദ്ര]
താഴെ നിന്നും എടുത്ത് അതിൽ കയറി ഇരുന്നു....
" അല്ലടാ മോനെ അങ്ങനങ്ങ് പോയാലോ.... കഴിഞ്ഞ തവണ ആ പെണ്ണിന്റെ കൂടെ കണ്ടപ്പോൾ നീ ഭയങ്കര ഹീറോയിസം കാണിച്ച് അവളെയും വിളിച്ചുകൊണ്ട് പോയതല്ലേ.... ഇപ്പോൾ എന്തോ പറ്റി.... ഹീറോയിസം തീർന്നുപോയോ... "
ബൈക്കിന്റെ മുൻപിൽ കയറി നിന്നുകൊണ്ട് അവൻ അത് പറഞ്ഞപ്പോൾ ബാക്ക്ഗ്രൗണ്ടിൽ വീണ്ടും ചിരി മുഴങ്ങി.... അവൻ അത് മൈൻഡ് ചെയ്യാതെ ബൈക്ക് സ്റ്റാർട്ടാക്കി....
" നീ പോക്കോടാ.... അല്ലെങ്കിലും നട്ടെല്ല് ഇല്ലാത്തവൻ മാരോട് ഞാൻ മുട്ടാറില്ല.... പിന്നെ ഇന്ദു.... കുറേ മോഹിച്ചതാ ആ പൂമ്പാറ്റയെ.... നീ കുറേനാളായി അവളെ കൊണ്ട് നടക്കുകയല്ലേ... ആവശ്യം കഴിഞ്ഞെങ്കിൽ ഞങ്ങൾക്ക് കൂടി താടാ... "
ഒരു പരിഹാസം ചിരിയോടെ രാജു അത് പറഞ്ഞതും പടക്കം പൊട്ടുന്നത് പോലെ ഒരു ശബ്ദം അവിടെ മുഴങ്ങി.... ബൈക്കിന്റെ ഹെഡ് ലൈറ്റ് പൊട്ടി വീണു... രാജു തലയിലും മുഖത്തും പിടിച്ചു കൊണ്ട് നിലത്തിരുന്നു..... എന്താണ് നടന്നതെന്ന് കണ്ട് നിന്നവർക്കും പോലും മനസ്സിലായില്ല... അവന്റെ കൂട്ടാളി അമലിന്റെ അടുത്തേക്ക് ഓടി വന്നു...
" നിക്ക്... നിക്ക്... ഇപ്പോൾ ഇവനെ ഇവിടുന്ന് കൊണ്ട് പോകാൻ നീയുണ്ട്.... ഇനി നിനക്കും എന്റെ കയ്യിന്നു കിട്ടിയേ അടങ്ങു എന്നാണെങ്കിൽ നിങ്ങളെ രണ്ടുപേരെയും കൊണ്ടുപോകാൻ വേറെ ആളുകൾ വരേണ്ടി വരും.... അത് വേണോ.... "
ക്രൂരമായ ഒരു ചിരിയോടെ അമൽ അത് പറഞ്ഞപ്പോൾ അവന്റെ അടുത്തേക്ക് വന്നയാൾ പതിയെ നിന്നു..... അമൽ രാജുവിന്റെ അടുത്തേക്ക് ഇരുന്നു...
" പേടിക്കണ്ട... മൂക്കിന്റെ പാലം ഒന്ന് ഒടിഞ്ഞിട്ടുണ്ട്.... തലയിലെ മുറിവിന് നാലോ അഞ്ചോ
💬 Comments
View all comments